ചാവക്കാട് മേഖല കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ഹാർബറിൽ വെച്ച് ആഗസ്റ്റ് 8 ന് നടന്ന
വിവരശേഖരത്തിൻ്റെ തുടർച്ചയായി  ആഗസ്റ്റ് 19 ന് 5 – 7.30 PM വരെ മുനക്കകടവ് ആർ.യു മദ്രസ്സ മുറ്റത്ത് നടന്ന പൊതുചർച്ച (ഫോക്കസ്സ് ഗ്രൂപ്പ് ഡിസ്ക്കഷൻ) യിൽ 21 പേർ പങ്കെടുത്തു (പ്രദേശവാസികൾ – 12, ജില്ലാ ടീം – 4 ,മേഖലാപ്രവർത്തകർ – 5 )
Dr.സിറാജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുചർച്ചയിൽ ജില്ലാ പ്രസിഡണ്ട് Dr.K വിദ്യാസാഗർ,  വൈസ് പ്രസിഡണ്ട് K. K അനീഷ് കുമാർ, പരിസര വിഷയ സമിതി ചെയർമാൻ
Dr. C.S ഗോപകുമാർ, പരിസരം വിഷയസമിതി മുൻ കൺവീനർ T. V വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി. അസൈനാർ, റസാക്ക്, ഹരിദാസ് ,ഹമീദ് മോൻ തുടങ്ങിയവർ അനുഭവങ്ങൾ പങ്കിട്ടു.

കടപ്പുറം യൂണിറ്റ് സെക്രട്ടറി മുഹമ്മദ് മെഹ്റൂഫ് സ്വാഗതം ആശംസിച്ചു. M. കേശവൻ ,ശശി ആഴ്ചത്ത്, K. P മോഹൻ ബാബു, C.ശിവദാസ് ,M A മണി, എന്നിവർ പങ്കെടുത്തു.

പഠന റിപ്പോർട്ട് സമഗ്രമാ ക്കുന്നതിൻ്റെ ഭാഗമായി
1. പുനർഗേഹം പദ്ധതി ഗുണഭോക്താക്കളുടെ അവസ്ഥ വിലയിരുത്തൽ,
2. തൊട്ടാപ്പിൽ സ്ഥിതിചെയ്യുന്ന സുനാമി കോള നി നിവാസികളായ220 വീടുകളുടെ തൽസ്ഥിതി
വിവരം ,
3. മുനക്കകടവ് ഫിഷ്ലാൻ്റി ൻ്റെ പ്രത്യേകത, മത്സ്യ സമ്പത്തിൻ്റെ ലഭ്യതയും വരുമാന സ്രോതസ്സുകളും,  ലഭ്യമാകുന്ന  തൊഴിൽ അവസരങ്ങൾ , പ്രദേശവാസികൾക്കും നാടിനും ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവര ശേഖരം,
4. മുനക്കകടവ് അഴിമുഖത്തിൻ്റെ പ്രത്യേകതക്കനുസരിച്ചുള്ള ആഴം കൂട്ടൽ, പരിപാലനം കാര്യക്ഷമമാക്കൽ ,മണ്ണ് മാറ്റൽ പ്രക്രിയ ശാസ്ത്രീയമാക്കൽ, ബോട്ടുകളുടെ ഗതാഗത സൗകര്യങ്ങൾ
സുരക്ഷിതമാക്കൽ

തുടങ്ങിയ കാര്യങ്ങളിൽ അധിക വിവര ശേഖരം ഉടനെ നടത്തി പ്രശ്നപരിഹാര നിർദ്ദേശങ്ങൾ
പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *