ചേര്‍ത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഡോ എം എം കല്‍ബുര്‍ഗി ദിനം ആചരിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര ചിന്തകനുമായിരുന്ന ഡോ കല്‍ബുര്‍ഗിയുടെ വധത്തിന് ഒരു വര്‍ഷം തികയുന്ന ആഗസ്ത് 30ന് ചേര്‍ന്ന ഫാസിസ്റ്റ് വിരുദ്ധസംഗമം ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു
മാധുരി സാബു അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍, ഡി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ആര്‍. ബാലകൃഷ്ണന്‍ സ്വാഗതവും സോമന്‍ കെ വട്ടത്തറ നന്ദിയും പറഞ്ഞു. സംഗമത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.