ഡോക്ടർ സഫറുള്ള ചൗധരി അനുസ്മരണ പ്രഭാഷണം ഡോ.ബി ഇക്ബാൽ നിർവ്വഹിക്കും

0

07/09/2023

വയനാട്

കൽപ്പറ്റ : ഔഷധ വിപണിയിലെ ബഹുരാഷ്ട്ര  കുത്തകകളോടു പോരാടി മൂന്നാം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഔഷധ നയത്തിന് ബംഗ്ലാദേശിൽ രൂപം നൽകുകയും, അന്തർദേശീയതലത്തിൽ ഒട്ടേറെ ജനകീയ ആരോഗ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത, അടുത്ത കാലത്ത് ലോകത്തോട് വിട പറഞ്ഞ പ്രമുഖ ബംഗ്ലാദേശി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ: സഫറുള്ള ചൗധരിയുടെ  അനുസ്മരണം സെപ്തംബർ 17 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ നടക്കുന്ന പരിപാടിയിൽ വച്ച് പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകൻ ഡോ: ബി ഇക്ബാൽ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ അൻപത് വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട്  ഉദ്ഘാടനം ചെയ്യും

പരിപാടിയുടെ സ്വാഗതസംഘ രൂപീകരണത്തിൽ എം പി മത്തായി അ ധ്യക്ഷത വഹിച്ചു.  പ്രൊഫ:കെ ബാലഗോപാ ലൻ, ജനാർദ്ദനൻ കെ , ജോസഫ് ജോൺ, കെ. വി ഫൈസൽ, തുളസീധരൻ കെ.ടി, ശാലിനി തങ്കച്ചൻ , അലവി എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി – സി കെ ശിവരാമൻ (ചെയർപേഴ്സൺ) കെ സച്ചിദാനന്ദൻ , കെ വിശാലാക്ഷി (വൈസ് ചെയർ പേഴ്സൺമാർ) അനിൽകുമാർ പി (കൺവീനർ) കെ എം ഷാജി, സി ജയരാജൻ (ജോകൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed