ഇ കെ ഗോപിനാഥൻ
EK GOPI
(അന്തരിച്ച ഇ കെ ഗോപിനാഥനെ മുൻ ജനറൽ സെക്രട്ടറി വി ജി ഗോപിനാഥൻ അനിസ്മരിക്കുന്നു.)
ഇ.കെ.ഗോപിനാഥൻ കരൾ രോഗം മൂർച്ഛിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് 61-ാം വയസ്സിലാണ് നിര്യാത നാകുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കരൾ രോഗബാധിതനാകുന്നതുവരെയുള്ള ജീവിതകാലം മുഴുവൻ അസാമാന്യ മായ മനക്കരുത്തും മെയ് ക്കരുത്തും പ്രകടിപ്പിച്ചിരുന്നയാളായിരുന്നു ഗോപി. അതുകൊണ്ട് തന്നെ ഗോപിയുടെ വിയോഗം തീർത്തും അപ്രതീക്ഷിതം. ഗോപിയും ഭാര്യ സോജയും മകൾ അമ്മുവും (ദേവിക സംഘമിത്ര ) അടങ്ങുന്ന ആ പരിഷത്ത്കുടുംബത്തിനോടൊപ്പം നില്കാം നമുക്ക്.
ഗോപിയുടെ ഓർമ്മകൾക്ക് പ്രണാമം.
വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ നമ്മെ വിട്ടുപോയ മുൻ ജനറൽസെകട്ടറി പ്രൊഫ. ഇ.കെ. നാരായണന്റെ ഇളയസഹോദരനാണ് ഗോപി . പലരും അദ്ദേഹത്തെ അറിയുന്നത് അങ്ങിനെയുമാണ്. എന്നാൽ ഇ കെ എൻ ന്റെ പാതയോ പാരമ്പര്യമോ നോക്കാതെ സ്വന്തമായ ഇടങ്ങളിലൂടെ മാത്രമേ ഗോപി എന്നും സഞ്ചരിച്ചിട്ടു ള്ളു.സി പി ഐ എം എൽ,ഡി വൈ എഫ് ഐ ,സി പി ഐ എം ലൈബ്രറി ,ഫിലിം ക്ലബ്, പുരോഗമന കലാ സാഹിത്യസംഘം, ഇതിലെല്ലാം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തനിക്ക് പ്രവർത്തനസ്വാതന്ത്ര്യവും സുഖവും ഏറെ കിട്ടിയ ത് പരിഷത്തിലാണെന്ന് ഗോപി പറയാറുണ്ടായിരുന്നു.കാരണം മറ്റൊന്നുമല്ല ഗോപിയുടെ വായന,പഠനം, വിശകല നം, ആസൂത്രണം ഇതൊക്കെ തികഞ്ഞ പാരിഷത്തികതയുടെ ലക്ഷണമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലാണ് ഗോപി പരിഷത്തിലെത്തുന്നത്. മുൻപ്രധാനമന്ത്രി എസ് ചന്ദ്രശേഖർ നയിച്ച ഭാരതയാത്രയിലെ സ്ഥിരാംഗമായിരുന്നു ഗോപി.അത് കഴിഞ്ഞും പുതിയ സ്ഥലങ്ങളിലേ ക്ക് യാത്ര പോകുന്ന സ്വഭാവക്കാരനുമായിരുന്നു. ഇന്ത്യയിലെ വടക്ക് കിഴക്ക് ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളി ലും എത്തിയിട്ടുണ്ട്. പൂനെ, അഗളി എന്നിവിടങ്ങളിലെ ഭാരതയാത്രാകേന്ദ്രങ്ങളിലെ ഒത്തുചേരലുകളിൽ സ്ഥിരസാന്നി ധ്യമായിരുന്നു. ഭാരതയാത്ര കഴിഞ്ഞെത്തി സർക്കാർ ജോലിയിൽ കയറിയതോടെയാണ് പരിഷത്തിൽ സജീവമാ യത്. ദീർലമായ സർവീസ് കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. പഠനങ്ങളിൽ അതീ വ തല്പരനായിരുന്നു. ഗൗരവമേറിയ വിഷയങ്ങളിലെ പുസ്തകങ്ങളും പഠനങ്ങളും വായിച്ച് മനസ്സിലാക്കുന്നതിനും അതിൽ നമുക്ക് സാധ്യമാകുന്നതൊക്കെ നടപ്പാക്കാൻ കഴിയുമോ എന്ന് സദാ സമയം ചിന്തിച്ചു കൊണ്ടിരിക്കുന്ന സ്വഭാവക്കാരനായിരുന്നു. പരിഷത്തിൽ സജീവമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും പഠനം ഒരു ആവേശമായിരുന്നു. പഠനങ്ങൾ ഓരോന്നും തീരുമ്പോൾ പുതിയ ഉയർന്ന ജോലികളിലേക്ക് പരീക്ഷയെഴുതി കയറും.പി ഡബ്ലിയൂ ഡി. ,ജലസേചനം ,സഹകരണം എന്നീ വകുപ്പുകൾ കഴിഞ്ഞ് റിട്ടയർ ചെയ്തത് കളക്ടറേറ്റിൽ ഫിനാൻസ് ഓഫീസറാ യിട്ടായിരുന്നു. സാക്ഷരത, ജനകീയാസൂത്രണം എന്നീ പ്രധാന കാമ്പയിനുകളിൽ പ്രവർത്തിച്ചു. കുറച്ചുനാൾ ഐ ആർ ടി സി യിലുമുണ്ടായിരുന്നു. അട്ടപ്പാടിപുനസ്ഥാപനപദ്ധതിയുടെ ഫീൽഡ് കോ ഓർഡിനേറ്റർ ആയിരുന്നു. പരിഷ ത്തിൽ മേഖലാജില്ലാസംസ്ഥാനതലങ്ങളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഇന്റേണൽ ഓഡിറ്ററും ശാസ്ത്രഗതി മാനേജിംഗ് എഡിറ്ററുമായിരുന്നു. സംഘടനയുടെ ഏത് ഘടകത്തിലായാലും ആരുടെ മുമ്പിലായാലും സ്വന്തം അഭി പ്രായം വെട്ടിത്തുറന്ന് പറയാൻ ഒരു മടിയും കാണിക്കാറില്ല.വെറുതേ പറഞ്ഞു പോകുന്ന പ്രകൃതക്കാരനുമല്ല, അത് നടപ്പാക്കേണ്ട സമയത്ത് മറ്റാരേക്കാളും മുന്നിൽ നിലക്കാനും തയ്യറായിരുന്നു.
വാക്കും പ്രവൃത്തിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലായിരുന്നു.വിവാഹത്തിലും മകളുടെ പഠനത്തിലും അവളുടെ വിവാഹത്തിലുo ഒക്കെ ഈ വാശി പ്രാവർത്തികമാക്കിയിട്ടുണ്ട് ഗോപി. നമ്മളോട് ഒട്ടേറെ കാര്യങ്ങളിൽ കലഹിച്ചതാണ് ഗോപിയെ വ്യത്യസ്തനാക്കുന്നത്