കാർബൺ ന്യൂട്രൽ കേരളത്തിനായി അണിചേരുവാൻ തിരുവനന്തപുരം ജില്ലയിലെ നേമം മേഖലാ വാർഷികസമ്മേളനം ആഹ്വാനം ചെയ്തു.അന്ധവിശ്വാസനിരോധനനിയമം എത്രയും വേഗം പ്രാബല്യത്തിലാ ക്കുക എന്ന ആവശ്യവും സമ്മേളനം ഉയർത്തി.ഊക്കോട് നേതാജി ഹാളിൽ ഏകലോകംഏകാരോഗ്യം എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് ശാസ്ത്രഗതി പത്രാധിപർ ബി.രമേഷ് സമ്മേളനം ഉദ്ഘാടനംചെയ്തു. ഉദ്ഘാട നസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സോമശേഖരൻ നായർ അദ്ധ്യക്ഷനായി.ബി.മോഹൻകുമാർ സ്വാഗതവും എസ്.ജെ. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

ആർ. മധുസൂദനൻനായരുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാർ കെ.ജി പ്രവർത്തനറിപ്പോർട്ടും അനുശോചനപ്രമേയവും അവതരിപ്പിച്ചു.വിവി ധയൂണിറ്റുകളെ പ്രതിനിധീകരിച്ച് രഞ്ജിത്ത് (വെടിവച്ചാൻകോവിൽ), പ്രകാശൻ എൻ.കെ (തച്ചോട്ടു കാവ്) ഡി . അജയകുമാർ (പ്രാവച്ചമ്പലം), ഷെർളി(വിളവൂർക്കൽ), എസ്.രവീന്ദ്രൻ (ഗോവിന്ദമംഗലം), ശ്രീവിശാഖ് (വിളപ്പിൽ), അജികുമാർ (സത്യൻ നഗർ), ശശിധരൻനായർ (കല്ലിയൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടാം ദിവസം റിപ്പോർച്ചിന്റേയും കണക്കിന്റേയുംചർച്ചകൾക്ക് സെക്രട്ടറിയും ട്രഷറാറും മറുപടി നല്കി.തുടർന്ന് കെ ജി ഹരിക‍ഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു.രേഖയുടെ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. പൊതു ചർച്ചയിൽ അലക്സ് ജസ്റ്റിൻ, ശശിധരൻ നായർ,വിശാഖ് വി.ജെ, .എൽ ബിനുകുമാർ എന്നിവർ പങ്കെടുത്തു. രേഖാചർച്ചയുടെ വിശദാംശങ്ങൾക്രോഡീകരിച്ചു കൊണ്ട് ജില്ലാ പ്രസിഡന്റ് അനിൽ നാരായണര് സംസാ രിച്ചു. റിപ്പോർട്ട് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ ജില്ലാ സെക്രട്ടറി എസ്.എൽ സുനിൽകുമാർ നൽകി.

സ്വാഗതസംഘം ജനറൽകൺവീനർ ഡോ. പി.പ്രവീൺ സ്വാഗതസംഘാംഗങ്ങളെപരിചയപ്പെടുത്തി.

വേണുതോട്ടുംകര ഭാവിപ്രവർത്തനപരിപാടി അവതരിപ്പിച്ചു. പരിപാടിയിൽ പ്രധാന ഇനങ്ങളായ ജില്ലാ സമ്മേളന സംഘാടനം, പ്രീപബ്ലിക്കേഷൻ പുസ്തകമായ മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ പുസ്ത കത്തിന്റെ ഓർഡർ ശേഖരണം,ബാലോത്സവം എന്നിവ യൂണിറ്റടിസ്ഥാനത്തിൽ ചർച്ചനടത്തി.ചർച്ചയിലു യർന്നു വന്ന അഭിപ്രായനിർദേശങ്ങൾ കെ.എസ്.വിജയകുമാർ (കല്ലിയൂർ), രാഹുൽ (വിളവൂർക്കൽ), ശ്രദ്ധ സുനിൽ എ (വെടിവച്ചാൻകോവിൽ), വിശാഖ് വി.ജെ (വിളപ്പിൽ), ഷിജിചന്ദ്ര (ഗോവിന്ദമംഗലം), ശക്തികുമാർ സി.കെ (സത്യൻനഗർ), വി.മുരളീദാസ് (മാറനല്ലൂർ) എന്നിവർ അവതരിപ്പിച്ചു. അടുത്ത മേഖലാ സമ്മേളനത്തി ന് ആതിഥ്യമരുളുന്നതിനുള്ള സന്നദ്ധത ഗോവിന്ദമംഗലം യൂണിറ്റ് കൗൺസിലിനെ അറിയിച്ചു. പുതിയ പ്രവർ ത്തനവർഷത്തെ മേഖലാകമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന നടപടികളിലേക്കാണ് സമ്മേളനം പിന്നീട് കടന്നത്. ജില്ലാകമ്മിറ്റി അംഗം ഷിബു എ.എസ് വരണാധികാരിയായ നടപടിയിൽ നിലവിലെ സെക്രട്ടറിയുടെ ചുമതല യിലുള്ള ശ്രീകുമാർ കെ.ജി പുതിയ കമ്മിറ്റിയിലേക്കുള്ള പാനൽ അവതരിപ്പിച്ചു.പ്രസ്തുതപാനൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയും പാനലിൽ നിന്ന് ആർ. മധുസൂദനൻ നായർ (പ്രസിഡന്റ്), തങ്കമണി ഐ.കെ (വൈസ് പ്രസിഡന്റ്), ശ്രീകുമാർ കെ.ജി( സെക്രട്ടറി), വൈശാഖ് എ.ജെ (ജോയിന്റ് സെക്ര ട്ടറി), എസ്.സെൻസൺ(ട്രഷറർ) എന്നിങ്ങനെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വി.ശശിധരൻനായർ ( കല്ലിയൂർ), വി.അജിത്ത്(വിളവൂർക്കൽ) എന്നിവരാണ് ഇന്റേണൽഓഡിറ്റർമാർ.തുടർന്ന് സമ്മേളന നഗറിൽ മുതൽ ഊക്കോട് ജംഗ്ഷൻവരെ നടത്തിയ ഗ്രാമജാഥ യോടെ രണ്ടുദിവസം നീണ്ടു നിന്ന മേഖലാവാർഷിക പരിപാടികൾ സമാപിച്ചു..

Leave a Reply

Your email address will not be published. Required fields are marked *