കാലാവസ്ഥ ദുരന്തങ്ങളെ ജനപങ്കാളിത്തത്തോടെ നേരിടണം
കാലവസ്ഥ കരുതേണ്ട കാര്യങ്ങൾ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സെമിനാർ
കാലാവസ്ഥ ദുരന്തങ്ങളെ ജനപങ്കാളിത്തത്തോടെ നേരിടാൻ പദ്ധതി തയ്യാറക്കണമെന്ന് കാലവസ്ഥ കരുതേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ സുൽത്താൻബത്തേരി സെറ്റ്കോസ് ഹാളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാർ അഭിപ്രായപ്പെട്ടു.
സെമിനാർ ഡോ. സി. പി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.കലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രതിസന്ധിയാണ് എന്ന് ഡോ. സി.പി. രാജേന്ദ്രൻ അഭിപ്രായപെട്ടു. ഭൗമചരിത്രത്തിൽ കാലാവസ്ഥ വ്യതിയാനം മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും വ്യാവസായിക വിപ്ലവാനന്തരം അതിൻ്റെ ഗതിവേഗം വർദ്ധിക്കുകയും അതിൻ്റെ തിക്തഫലങ്ങൾ നാം നേരിട്ട് അനുഭവിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിൻ്റെ കെടുതികളെ മറികടക്കാൻ ശാസ്ത്രീയമായ അറിവുകളോടൊപ്പം പരമ്പരാഗത അറിവുകളെയും പ്രയോജനപെടുത്തണം.ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് സഹായകരമായ വലിയ സ്കെയിൽ മാപ്പുകൾ തയ്യാറാക്കുകയും ഡിജിറ്റലായി ലഭ്യമാക്കുകയും വേണം
ഡോ. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ബാലഗോപാലൻ സ്വാഗതവും പി. അനിൽകുമാർ നന്ദിയും പറഞ്ഞു .ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരാഭായ്,ജനറൽ സെക്രട്ടറി പി .വി ദിവാകരൻ എന്നിവർ സംസാരിച്ചു കെ.വിനോദ്കുമാർ ക്യാമ്പയിൻ വിശദീകരണം നടത്തി
തുടർന്ന് നടന്ന സെഷനുകളിൽ
പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ പഠനങ്ങൾ അറിവുകൾ അനുഭവങ്ങൾ എന്ന വിഷയത്തിൽ ഡോ. സുമ ടി. ആർ
ദുരന്തലഘൂകരണം എന്ത് എങ്ങനെ ഡോ. എസ്. ശ്രീകുമാർ
നീതിപൂർവ്വകമായ പുനരധിവാസം എങ്ങനെ ഉറപ്പാക്കാം ടി.ഗംഗാധരൻ
എന്നിവർ വിഷയം അവതരിപ്പിച്ചു
വിവിധ സെഷനുകളിലായി
ഡോ. ബ്രിജേഷ് വി.കെ,ഡോ കെ.വി. തോമസ്,അഭിരാമി ഇ,വിഷ്ണുദാസ് സി.കെ,ഡോ. കെ. ഗീതാനന്ദൻ,അഭിജിത്ത്. കെ.എ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പഞ്ചായത്തുകളിൽ നിലവിലുള്ള ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാൻ ശാസ്ത്രീയമായി പുതുക്കാനും ജനങ്ങളെ പഠിപ്പിക്കാനും പരിഷത് തുടർന്ന് തയ്യാറാവും തുടർന്ന് കാലാവസ്ഥകരുതേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബഹുജനങ്ങൾക്കിടയിലും വിദ്യാർഥികൾക്കിടയിലും ബോധവൽക്കരണം നടത്തും.
വരും കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പ്രാദേശിക സമൂഹത്തെ പ്രാപ്തരാക്കാനും സന്നിഗ്ദധ ഘട്ടത്തിൽ അടിയന്തിര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാനും കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനുംസഹായകരമായ പ്രവർത്തനങ്ങൾശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കും