കുട്ടികളുണ്ടാക്കുന്ന യുറീക്ക – രചനാ ശില്പശാല സംഘടിപ്പിച്ചു
06 ആഗസ്റ്റ് 2023
തൃശൂർ
നവംബർ മാസത്തിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്കയുടെ മുന്നൊരുക്കമായി രണ്ടു ദിവസത്തെ യുറീക്ക രചനാശില്പശാല സംഘടിപ്പിച്ചു.
തൃശ്ശൂർ പരിസര കേന്ദ്രത്തിലായിരുന്നു ശില്പശാല.
കുട്ടികൾ മുൻകൂട്ടി അയച്ചു തന്ന രചനകളിൽ നിന്നും മികച്ചവ തെരഞ്ഞെടുക്കൽ, രചനകളുടെ എഡിറ്റിംഗ് എന്നീ പ്രവർത്തനങ്ങളാണ്
ശില്പശാലയിൽ പ്രധാനമായും നടന്നത്. അതോടൊപ്പം യുറീക്കയുടെ പരിമിതികളും മികവുകളും എടുത്തുകാട്ടി മാസികയിൽ വരുത്തേണ്ട മാറ്റങ്ങളെ ക്കുറിച്ചുള്ള നിർദേശങ്ങൾ അവർ മുന്നോട്ടുവച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 20 കുട്ടികളാണ് ക്യാംപിൽ പങ്കെടുത്തത്.
പത്രാധിപസമിതി അംഗങ്ങളായ നാരായണൻമാഷ് , ജീവൻ ,ഷിനോജ്, പി.കെ.സുധി , വിമല ടീച്ചർ , അരുൺ രവി , ടി. പുഷ്പ, എം.മനോഹരൻ , ലീന ടി.എഫ് , വിനീത്, എഡിറ്റർ മീര ടീച്ചർ എന്നിവരോടൊപ്പം ഇ.ജിനൻ , ഇ.ഡി. ഡേവിസ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.