നാദാപുരം മേഖലയിലെ അരൂർ യു.പി സ്‌കൂളിൽ യുറീക്ക വായനശാല പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസുകളിലും യുറീക്കയുടെ രണ്ടു വീതം കോപ്പികൾ ഒരു വർഷം മുഴുവൻ ലഭിക്കും. പൂർവ അധ്യാപകൻ എം. മുരളീധരൻ, പൂർവ വിദ്യാര്‍ഥി അനിത എന്നിവരാണു യുറീക്ക സംഭാവന ചെയ്യുന്നത്‌. പ്രധാന അധ്യാപകൻ കെ. ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രവീന്ദ്രൻ സ്വാഗതവും സൂരജ്‌ നന്ദിയും പറഞ്ഞു.

 

You may have missed