നന്മണ്ട എഴുകുളം എ.യു.പി സ്കൂളിൽ “യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി പദ്ധതി” ചേളന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഗംഗാധരൻമാസ്റ്റർ ക്ലാസ്സ് ലീഡർമാർക്ക് യുറീക്ക നല്ലിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടുർ ബിജു, കെ.ഗോപാലൻനായർ, അബ്ദുറഹിമാൻ, സ്‌കൂള്‍ അധ്യാപകൻ പ്രമോദ് ശങ്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷത വഹിച്ചു. യുറീക്ക സ്പോൺസർ ചെയ്ത സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ പരിഷത്ത് ജില്ലാ ട്രഷറർ കെ.എം.ചന്ദ്രൻ മാസികകളെ പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എം.സുരേന്ദ്രൻ സ്വാഗതവും പി.ഭരതൻ നന്ദിയും പറഞ്ഞു.
Parishadvartha
News portal of Kerala Sasthrasahithya Parishath