കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല വികസന സബ് കമ്മിറ്റി രൂപം കൊടുത്ത മത്സ്യത്തൊഴിലാളി ഗ്രാമ പഠന പദ്ധതികളുടെ പൈലറ്റ് പരിപാടി തലശ്ശേരി ഗോപാൽപേട്ടയിൽ ജൂലൈ 2,3 തിയ്യതികളിൽ പൂർത്തിയായി. 35 പരിഷത്ത് പ്രവർത്തകരും അത്രതന്നെ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവർത്തകരും പങ്കെടുത്തു. ജൂലൈ 4 മുതൽ 12 വരെ യുവ സമിതിയിലെ 11 കംപ്യുട്ടർ വിദഗ്ധര്‍ ഡാറ്റാഎൻട്രി ചെയ്തു. കരട് റിപ്പോർട്ട് ആയി.

പൈലറ്റ് ഘട്ടത്തിൽ നിരവധി നിർദേശങ്ങൾ ലഭിച്ചിരുന്നു. അതെല്ലാം പരിഗണിച്ച് ജില്ലയിൽ ഗോപാൽപേട്ട ഒഴികെ 11 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും സമ്പൂർണ പഠനം ജൂലൈ 20 മുതൽ 31 വരെ 5000 കുടുംബങ്ങളെ ബന്ധിപ്പിച്ച് നടക്കുകയാണ്. വികസന സബ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർടീം പ്രവർത്തിക്കുന്നുണ്ട്. മുഖ്യ ചുമതലക്കാർക്കും സംഘാടന ചുമതലക്കാർക്കും മേഖലാസെക്രട്ടറിമാർക്കും വികസനകമ്മിറ്റി അംഗങ്ങൾക്കുമായുള്ള പരിശീലനം ജൂലൈ 17 ഞായർ 2.30നു കണ്ണൂർ പരിഷദ്ഭവനിൽ നടക്കും. ടി.ഗംഗാധരന്‍, പി.വി.രത്നാകരൻ എന്നിവർ ക്ലാസ്സെടുക്കും.