കണ്ണൂര്‍: ജൂലൈ 16,17 തീയതികളിൽ പയ്യന്നൂർ മേഖലയിലെ മാത്തിൽ കുറുവേലി വിഷ്ണുശർമ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽനിന്നും കാമ്പസ്സുകളിൽ നിന്നുമുള്ള 56 പേർ പങ്കെടുത്തു. വിവേചനത്തിന്റെ ഭിന്ന മുഖങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ആക്ടിവിസ്റ്റും ഫറൂഖ് കോളേജിലെ വിദ്യാർഥിയുമായ ദിനു കെ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി നാരായണൻ സ്വാഗതം പറഞ്ഞു. പരിഷദ് ജില്ലാപ്രസിഡണ്ട് കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യുവമനസിന്റെ സഞ്ചാരങ്ങളെക്കുറിച്ച് ഡോ.കെ.എം. രമേശൻ ക്ലാസ് എടുത്തു. സംഘടനയും യുവജനങ്ങളും എന്ന വിഷയത്തിൽ പ്രൊഫ.കെ.ബാലൻ ക്യാമ്പംഗങ്ങളോട് സംവദിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ടി.വി നാരായണൻ ക്ലാസെടുത്തു. ക്യാമ്പംഗങ്ങളുടെ പരിചയപ്പെടൽ കെ.പി രാമകൃഷ്ണൻ മാസ്റ്റർ രസകരമാക്കി. കൂട്ടായ്മയുടെ ശരി, ഞാനും നീയും ഞങ്ങളും എന്ന സെഷനിലൂടെ ബിജു നിടുവാലൂർ മഞ്ഞുരുക്കി. സംസ്ഥാന സെക്രട്ടറി എ.എം. ബാലകൃഷ്ണൻ ക്യാമ്പംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വി.ചന്ദ്രബാബു, മനോജ് കെ.വി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഗിരീഷ്, വിവേക് സി.വി എന്നിവർ യുവസമിതി സംഘടനാ സംവിധാനവും ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. ആനന്ദ്, രാജേഷ്, മോഹനൻ എന്നിവര്‍ സംഘാടനം മികവുറ്റതാക്കി. ജില്ലാസെക്രട്ടറി എം.ദിവാകരൻ, പി.കെ സുധാകരൻ, ഹരി, സംസ്ഥാന ട്രഷറർ കെ.ഗോപി, പിസി സുരേഷ് ബാബു , മാതമംഗലം മേഖലാ സെക്രട്ടറി കെ.സി പ്രകാശൻ, എടക്കാട് മേഖലയിലെ രാജേഷ്‌, മേഖലയിലെ മറ്റു പ്രവർത്തകർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സംവാദങ്ങൾ കൊണ്ടും പാട്ടിന്റെ താളം കൊണ്ടും ക്യാമ്പംഗങ്ങൾ മുഴുവൻ സമയവും നിറഞ്ഞു നിന്നു. ജില്ലാ ഐ.ടി കൺവീനർ നീതു ടി.പി ആയിരുന്നു ക്യാമ്പ് ഡയറക്ടർ.