ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ്, പ്രസംഗ മത്സരങ്ങൾ

20231003_094240-COLLAGE
09/10/23 തൃശ്ശൂർ
ഗാന്ധി ജയന്തി ദിനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം യൂണിറ്റിലുള്ള കക്കാട് -മുനിമട ചൈത്ര ബാലവേദി യൂണിറ്റ് ബാലവേദി കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ക്വിസ്, പ്രസംഗ മത്സരങ്ങൾ നടത്തി. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്ക് മേഖല കമ്മിറ്റിയംഗങ്ങൾ ജോസ് മാസ്റ്റർ, ഷണ്മുഖൻ, മേഖല സെക്രട്ടറി പ്രേമരാജൻ, മുതിർന്ന പരിഷത്ത് മെമ്പർ തങ്കമണി, യൂണിറ്റ് മെമ്പർമാരായ ശിവാനി, അനഘ എന്നിവർ ട്രോഫികൾ നൽകി. ജോസ് മാസ്റ്റർ, പ്രേമരാജൻ, ഷണ്മുഖൻ ശിവാനി അനഘ എന്നിവർ ക്വിസ്, പ്രസംഗ മത്സരങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി ഹർഷ സ്വാഗതവും, പ്രസിഡന്റ് നന്ദന നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു