02/10/23 തൃശ്ശൂർ

തൃശ്ശൂർ പരിസരകേന്ദ്രത്തിൽ നടന്ന ജന്റർ ശില്പശാല ഡോ.ടി.മുരളീധരൻ, “ആരോഗ്യകരമായ ബന്ധങ്ങൾ : സമ്മതം, ജനാധിപത്യം” എന്ന വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. “സമഗ്ര ലൈംഗീകതാ വിദ്യാഭ്യാസം” എന്ന വിഷയം ശ്രീ അനഘ്  അവതരിപ്പിച്ചു . “ലിംഗനീതിയും നിയമാവബോധവും” എന്ന വിഷയത്തിൽ ശ്രീമതി അഡ്വ.ആശാ ഉണ്ണിത്താൻ അവതരണം നടത്തി.

വിഷയസമിതി ചെയർപെഴ്സൺ ഡോ കെ.എം.അർച്ചന അധ്യക്ഷത വഹിച്ചു. കൺവീനർ ടി.എ.സുജിത്ത് സ്വാഗതം പറഞ്ഞു. പരിഷത്ത് ഗായകസംഘത്തിൻ്റെ ഗാനങ്ങളും ഉണ്ടായിരുന്നു. ശില്പശാലയിൽ 35 പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *