ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്

20231003_105656-COLLAGE

28/09/23 തൃശൂർ

തൃശൂർ ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. NEP, ഒഴിവാക്കിയ ശാസ്ത്രപാഠഭാഗങ്ങളായ പരിണാമം, ആവർത്തനപ്പട്ടിക എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു കാലത്ത് ക്ലാസ്സ് നടന്നത്.

ആവർത്തനപ്പട്ടിക സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സി.എൽ. ജോഷിയും, മനുഷ്യപരിണാമത്തെ സംബന്ധിച്ച് അവിട്ടത്തൂർ LBS M ഹയർ സെക്കണ്ടറി സ്കൂളിലെ ബോട്ടണി അദ്ധ്യാപിക ഡി. ഹസി തയും ക്ലാസെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രൊ.സി.വിമല അധ്യക്ഷം വഹിച്ച യോഗത്തിന് ജില്ലാവിദ്യാഭ്യാസ കൺവീനർ കെ.കെ. ഹരീഷ് കുമാർ സ്വാഗതവും ജില്ലാ വിജ്ഞാനോൽസവ കൺവീനർ ശ്രീജ ചെങ്ങാട്ട് നന്ദിയും പറഞ്ഞു. ക്ലാസ്സിനെത്തുടർന്ന് നടന്ന ചർച്ചയിൽ ഒട്ടേറെ പേർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ശാസ്ത്രാവബോധ ക്ലാസ് എടുത്തത് സംസ്ഥാന യുവസമിതി കൺവീനർ എം. ഹരീഷ് കുമാർ ആണ്. ഡോ. സി.എൽ. ജോഷി അധ്യക്ഷം വഹിച്ച യോഗത്തിന് വിജ്ഞാനോൽസവം ജില്ലാ ചെയർമാൻ എം വി മധു സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നായി 46 പേർ പരിപാടിയിൽ പങ്കെടുത്തു.

You may have missed