മലപ്പുറം
21 ‍ജനുവരി

പാറമ്മൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു . പാറമ്മൽ ഗ്രന്ഥാലയം & വായനശാലയിൽ എ ചിത്രാംഗദൻ പതാക ഉയർത്തി. ബാലവേദി അംഗങ്ങളുടെ പരിഷത്ത് ഗാനാലാപനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു .സ്വാഗത സംഘം ചെയർമാൻ സി നിധീഷ് ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ജില്ല വൈസ് പ്രസിഡൻറ് സുധീർ ആലങ്കോട്, എഴുത്തുകാരൻ ഇ പി പവിത്രൻ ,മേഖല പ്രസിഡൻ്റ് പി കെ വിനോദ് കുമാർ ,സെക്രട്ടറി കെ ആർ സന്ദീപ് ,കൺവീനർ വിജയൻ മംഗലത്ത്, സ്മിത രവി ,ഓൺ ദ സ്പോട്ടിൽ ഉദ്ഘാടകന്റെ ചിത്രം വരച്ച സ്വരാഗ് പി ആർ എന്നിവർ സംസാരിച്ചു . സമ്മേളനത്തിന് മുമ്പ് നട ത്തിയ വിളംബര ജാഥയ്ക്ക് പി കെ വിനോദ് കുമാർ ,സി രാവുണ്ണിക്കുട്ടി എന്നിവർ നേതൃത്വം നൽകി  .അനുബന്ധ പരിപാടിയായി നടത്തിയ ശാസ്ത്രാവബോധ ക്യാമ്പയിൻ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം സി എൻ സുനിൽ ഉദ്ഘാടനം ചെയ്തു . പി കൃഷ്ണദാസ് ,വിനോദ് അഴിഞ്ഞിലം എന്നിവർ സയൻസ് മാജിക് അവതരിപ്പിച്ചു .
പുതിയവർഷത്തെ ഭാരവാഹികളായി വിജയൻ മംഗലത്ത് (പ്രസിഡൻ്റ് ) ടി പി പ്രമീള (വൈസ് പ്രസി.) സ്മിത രവി (സെക്രട്ടറി) കെ ആർ സന്ദീപ് (ജോ. സെക്ര.) തോമസ് അഗസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .

കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിയുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന പ്രമേയം യോഗം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed