ഗ്രാമശാസ്ത്രജാഥ : കോലഴി മേഖലയിൽ വനിതകൾ നയിക്കും

0
12/11/23 തൃശ്ശൂർ
കോലഴി മേഖലയിലെ ഗ്രാമശാസ്ത്രജാഥ ഡിസംബർ 8,9,10 തിയതികളിൽ നടക്കും. 3 ദിവസത്തെയും ക്യാപ്റ്റന്മാരും മാനേജരും വനിതകൾ ആണ്. മേഖലയിലെ 5 പഞ്ചായത്തുകളിലൂടെയുള്ള ജാഥയുടെ റൂട്ടും സംഘാടകസമിതിയെയും നിശ്ചയിച്ചു.
കോലഴി വായനശാലയിൽ ചേർന്ന യോഗം ജില്ലാപഞ്ചായത്തംഗം കെ.എസ്.ജയ ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യ ആവശ്യപ്പെടുന്ന പ്രസക്തമായ മുദ്രാവാക്യമാണ് (പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം) ഗ്രാമശാസ്ത്രജാഥ ഉന്നയിക്കുന്നതെന്ന് ജയ പറഞ്ഞു. ജില്ലാസെക്രട്ടറി പി.എസ്.ജൂന ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. *ഇന്ത്യ : ശാസ്ത്രാവബോധം, സെക്കുലറിസം, ജനാധിപത്യം* എന്ന വിഷയത്തിൽ സാംസ്കാരികപ്രവർത്തകൻ കെ.എൽ.ജോസ് പ്രഭാഷണം നടത്തി.
മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി പാനൽ മേഖലാസെക്രട്ടറി ഐ.കെ.മണി അവതരിപ്പിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ചെയർമാനും കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് ജനറൽ കൺവീനറുമായുള്ള 50 അംഗ സംഘാടകസമിതി നിലവിൽ വന്നു. ടി.എൻ.ദേവദാസ് സ്വാഗതവും വി.കെ.മുകുന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *