ഗ്രാമ ശാസ്ത്ര ജാഥ സെമിനാർ- ജലസാക്ഷരതയും കൃഷിയും

0

11/11/23 തൃശ്ശൂർ 

ഗ്രാമ ശാസ്ത്ര ജാഥ 2023ന്റെ ഭാഗമായി കുന്നംകുളം മേഖല സംഘടിപ്പിച്ച ജലസാക്ഷരതയും കൃഷിയും സെമിനാർ  കുന്നംകുളം ലിവ ടവറിൽ നടന്നു. മേഖല പ്രസിഡന്റ് എ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

 കേരളത്തിലെ ഗാലസ പദ്ധതിയുടെ പ്രചാരകനും നെൽ സംരക്ഷണ സമിതി ഭാരവാഹിയും, ഫിലിപ്പൈൻസിലെ അന്തർദേശീയ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും ഗവേഷണ ബിരുദം നേടി കേരള കാർഷിക സർവകലാശാല കാർഷിക കോളേജ് തലവനുമായി വിരമിച്ച ഡോ. പി. എസ്. ജോൺ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം വി. മനോജ്കുമാർ സംസാരിച്ചു.
സെമിനാറിൽ പങ്കെടുത്ത കർഷകർ വിവിധ കൃഷികളുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയാവതാരകർ മറുപടി നൽകുകയും ചെയ്തു. വിവിധ സാമൂഹിക സംഘടന പ്രവർത്തകർ, പാടശേഖര സമിതിയംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 70 പേർ പങ്കെടുത്തു. മേഖല സെക്രട്ടറി ടി.എ. പ്രേമരാജൻ സ്വാഗതം ആശംസിച്ചു. പരിഷത്ത് വികസന സമിതി ചെയർമാൻ ടി രാജഗോപാൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *