നടക്കുകയാണ് ഇത്തവണത്തെ കാമ്പയിനിലെ പ്രധാനപ്രവർത്തനം.കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തുടങ്ങി തിരുവനന്തപുരം വരെ.അഞ്ഞൂറിലധികം കിലോമീറ്റ‍ർ വരും.നാനൂറ്അഞ്ഞൂറ് ആളുകൾ ഒത്തുചേർന്നുള്ള അതിബൃഹത്തായ ഒരു പദയാത്ര.ഇന്ത്യ ഇന്ന് നേരിടുന്ന അശാസ്ത്രീയതയുടേയും അന്ധവിശ്വാസവ്യാപനത്തിന്റേയും,ഇവയടക്കം സങ്കുചിത മതതാത്പ്പര്യങ്ങളുപയോഗിച്ച് രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്ന വർഗ്ഗീയരാഷ്ട്രീയം സൃഷ്ടിക്കുന്ന പ്രതിസന്ധികളുടേയും പശ്ചാത്തലത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്.ഇന്നത്തെ ഇന്ത്യൻ സാമൂഹ്യാവസ്ഥയോ‍ട് ഓരോ ഇഞ്ചും പൊരുതിയാണ് കേരളം മുന്നോട്ട് പോകുന്നത്.അധികാരവികേന്ദ്രീകരണവും പൊതുസംവിധാനങ്ങളുടെ ശാക്തീകരണവുമടക്കം നിരവധി പ്രതിരോധ ഉപാധികൾ കേരളം സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്.അതേസമയം കേരളം ഇനിയും മുന്നോട്ടുപോകാനുമുണ്ട്.ചിലപ്പോഴെങ്കിലും പുതിയ ആഗോളസാഹചര്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന വികസനമാതൃകകളുടെ പിന്നാലെ പോവാനുള്ള പ്രവണത രൂപപ്പെടാം.കാലാവസ്ഥാമാറ്റത്തിന്റേയും പകർച്ചവ്യാധിവ്യാപനത്തിന്റേയുമൊക്കെ പശ്ചാത്തലത്തിൽ നമ്മുടെ പരിസ്ഥിതിയേയും പ്രകൃതിവിഭവങ്ങളോടെ കരുതലോടെ ഉപയോഗിക്കുന്ന ഒരു വികസനസമീപനം നാം സ്വീകരിക്കേണ്ടതുണ്ട്. അങ്ങനെ ഒരുവശത്ത് അഖിലേന്ത്യാതലത്തിൽ രൂപപ്പെടുന്ന വർഗ്ഗീയരാഷ്ട്രീയത്തിന്റെ ജനവിരുദ്ധതയോട് പ്രതിരോധസമീപനം സ്വീകരിച്ചും മറുവശത്ത് കേരളവികസനത്തിന്റെ നേട്ടങ്ങളെ നിലനിർത്തി ഉണ്ടാകാവുന്ന വീഴ്ചകളെ പ്രതിരോധിച്ചു മുന്നോട്ടുപോകാനുമുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയും മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്തം വർത്തമാനകലം നമ്മിൽ ഭരമേൽപ്പിക്കുന്നു.കാലത്തിന്റെ ഈ ആവശ്യത്തോട് മുഖം തിരിച്ച് നിൽക്കാൻ പരിഷത്ത് പ്രവർത്തകർക്ക് സാദ്ധ്യമല്ല.

കേവലം ഒരു പദയാത്രകൊണ്ട് ഈ ലക്ഷ്യം നേടാനാവില്ല.ധാരാളം പുതിയ വിവരങ്ങൾ വേണം.നിരവധി വിഷയങ്ങളിൽ വിദഗ്ദ്ധാഭിപ്രായം സ്വരൂപിക്കണം.ഇതിനാണ് നമ്മൾ പ്രാദേശിക പഠനങ്ങൾ നടത്താൻ തീരുമാനിച്ചത്.ആവേശകരമായ സ്വീകാര്യതയാണ് ആ തീരുമാനത്തിന് ലഭിച്ചതെന്ന് പറയാൻ അതിയായ സന്തോഷമുണ്ട്.എഴുപതിന് മുകളിൽ പഠനപരിപാടികൾ ഇപ്പോൾ ജില്ലകളിൽ ആരംഭിച്ചുകഴിഞ്ഞു.ഇരുപതിൽ താഴെ എണ്ണം വലിയ സെമിനാറുകൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇവയെല്ലാം ചേർന്ന് നമുക്ക് പുതിയ വെല്ലുവിളികളെ നേരിടാനുള്ള വിജ്ഞാനത്തിന്റെ ഒരു ശേഖരം നല്കമെന്നാണ് പ്രീക്ഷിക്കുന്നത്.വി കെ എസ് ശാസ്ത്രസാംസ്ക്കാരികോത്സവത്തിന്റെ പ്രവർത്തനം ഇതിന്റെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു.പി ടി ബി അനുസ്മരണവും എം കെ പി സ്മൃതിയും ഈ കാമ്പയിനിന്റെ ഭാഗമാണ്.ഒക്ടോബർ മുതൽ തിരക്കിട്ട പരിപാടികളിലേയ്ക്ക് നാം എടുത്തെറിയപ്പെടുകയാണ്.മുമ്പേ നിശ്ചയിച്ചതും തുടങ്ങിവച്ചതുമായ മറ്റ് പ്രവർത്തനങ്ങൾ ധാരാളമുണ്ട്.വിജ്ഞാനോത്സവം കൃത്യമായി നടക്കണം.ബാലോത്സവങ്ങൾ ചുരുങ്ങിയത് ആയിരം എണ്ണമെങ്കിലും നടക്കണം.വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും തുടങ്ങിവച്ച പഠനപ്രചരണപരിപാടികൾ പൂർത്തിയാക്കണം.വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ടും സിൽവർലൈൻ പഠനറിപ്പോർട്ടും പ്രസിദ്ധീകരിക്കണം.ഇതിന്റെയെല്ലാം സമാപനമായാണ് ഇക്കൊല്ലത്തെ പദയാത്ര വരുന്നത്.പദയാത്രയ്ക്കൊപ്പം യുവസമിതിയുടെ സൈക്കിൾ റാലിയും കലാടീം പര്യടനവും ഉണ്ടാവും.ഇക്കൊല്ലം അവസാനിച്ച് അടുത്ത പുതുവത്സരത്തിൽ നാം ചില പുതിവഴികൾ വെട്ടുക തന്നെ ചെയ്യും.

ആ വഴിതെളിക്കലാണ് പദയാത്ര.യഥാർത്ഥത്തിൽ നമ്മൾ നടക്കുമ്പോൾ തെളിഞ്ഞുവരുന്നതെന്താണോ അതാണ് വഴി.നമുക്ക് വേണ്ടി മറ്റാരും രാജപാതകൾ നിർമ്മിച്ചുവച്ചിട്ടില്ല.അതുകൊണ്ട് നടക്കാനൊരുങ്ങുക,നടക്കുന്നവരേ നാടറിയാറുള്ളൂ.

പാരിഷത്തികാഭിവാദനങ്ങളോടെ,

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി

2 thoughts on “നടക്കുന്നവരേ നാടറിയൂ.

  1. ദന്തഗോപുരസങ്കൽപ്പങ്ങളിലെക്കു വഴുതി മാറാതെ മണ്ണിൽ ചവിട്ടി നടക്കാൻ തീരുമാനാ ച്ചതിൽ സന്തോഷം.
    സമയക്കുറവുണ്ട് എങ്കിലും ഈ പരിപാടിയോടൊപ്പം ഞാനുണ്ടാവും.

  2. ദന്തഗോപുരസങ്കൽപ്പങ്ങളിലെക്കു വഴുതി മാറാതെ മണ്ണിൽ ചവിട്ടി നടക്കാൻ തീരുമാനിച്ചതിൽ സന്തോഷം.
    സമയക്കുറവുണ്ട് എങ്കിലും ഈ പരിപാടിയോടൊപ്പം ഞാനുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *