ഇക്കൊല്ലത്തെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് കഴിഞ്ഞ മാർച്ചിലാണ് പുറത്തുവന്നത്.ആകെ 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.അതിൽ ഇന്ത്യയുടെ സ്ഥാനം 136 ആണ്.സന്തോഷം അനുഭവിക്കുന്നതിൽ ഇന്ത്യൻജനതയേക്കാൾ താഴെയുള്ളത് വെറും പത്ത് രാജ്യങ്ങളിലെ ജനത മാത്രം.നമ്മുടെ അയൽ രാജ്യങ്ങ ളായ പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ നമ്മേക്കാൾ മുന്നിലാണ്.മുമ്പ് ദാരിദ്ര്യത്തിന് കുപ്രസിദ്ധി നേടിയിരു ന്ന ചില രാജ്യങ്ങളെങ്കിലും ഇന്ത്യയേക്കാൾ മുന്നിലായിരിക്കുന്നു.ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങൾ ക്ക് മുമ്പാണ് ഈ കണക്കെടുപ്പ് നടന്നിട്ടുള്ളത്.ഇപ്പോൾ ഒരുപക്ഷേ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാവാം.ഇന്ത്യ യിൽ പക്ഷേ കഴിഞ്ഞവർഷത്തേതിൽ നിന്ന് സന്തുഷ്ടസൂചികകളിൽ പിന്നോട്ടുപോയതാണ് പട്ടിക കാണി ക്കുന്നത്.

പട്ടികയിൽ ഒന്നാമതുള്ള രാജ്യം ഫിൻലാൻഡ് ആണ്.ഡെന്മാർക്ക്,സ്വിറ്റ്സർലൻഡ്,ഐസ് ലാൻ ഡ്,നെതർലൻഡ്സ് എന്നിവയാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ വരുന്നത്.സന്തുഷ്ടിയുടെ സൂചികകൾ സാമ്പത്തികം മാത്രമല്ല.കണ്ണഞ്ചിപ്പിക്കുന്ന പശ്ചാത്തലസൗകര്യങ്ങളോ ഉയർന്ന ഉത്പ്പാദനക്കണക്കുകളോ മാത്രവുമല്ല സന്തുഷ്ടിയെ നിർണ്ണയിക്കുന്നത്.ഇവിടെ GDP യെ ക്രയശേഷിയിലുള്ള തുല്യതയളക്കാനാണുപ യോഗിക്കുന്നത്.അതുകൂടാതെ ജനനസമയത്തുള്ള പ്രതീക്ഷിത ആയുർദൈർഘ്യം,സമൂഹത്തിന്റെ ഉദാരത, ജീവിതപ്രശ്നങ്ങളിൽ സാമൂഹ്യപിന്തുണാലഭ്യത,ജീവിതമാർഗ്ഗം തെരെഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം,അഴിമ തിയുടെ അളവ്,ദിവസങ്ങൾ പിന്നിടുന്തോറും കൂടുതൽ സന്തോഷത്തിനുള്ള/സങ്കടങ്ങൾക്കുള്ള സാദ്ധ്യത ഇവ യൊക്കെ പരിഗണിച്ചാണ് സന്തുഷ്ടിയുടെ നിരക്ക് കണ്ടെത്തുന്നത്.പരമാവധി പത്തുസ്കോർ കിട്ടത്തക്കവിധം സൂചികകൾ ക്രമീകരിച്ചപ്പോൾ 7.821 സ്കോറുമായി ഫിൻലാൻഡ് ഒന്നാമതെത്തി.2.404 സ്കോറുമായി അഫ്ഗാ നിസ്ഥാൻ ഏറ്റവും പിന്നിലും.ഇന്ത്യയുടെ സ്കോർ 3.777 ആണ്.കഴിഞ്ഞവർഷം അത് 3.819 ആയിരുന്നു.

മേൽപ്പറഞ്ഞരീതിയിൽ അളന്നാൽ കേരളത്തിന്റെ സന്തുഷ്ടി എത്രയായിരിക്കും? നമുക്കറിയില്ല.പഠി ച്ചാലേ പറയാൻ പറ്റൂ.ഈ പഠനം അത്ര ലളിതവുമല്ല.പ്രതീക്ഷിത ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ നമ്മൾ മുന്നിൽത്തന്നെയാണ്.ജീവിതമാർഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമോ?ഗതികേട് കൊണ്ട് കിട്ടുന്നജോലി സ്വീകരിക്കാൻ നിർബന്ധിതരാവുന്നുണ്ടോ?അഴിമതിയോ?വാങ്ങൽശേഷിയിലെ തുല്യതയെങ്ങനെയാണ്?ഇതൊക്കെ മനസ്സിലാക്കേണ്ടതുണ്ട്.വികസനം,വളർച്ച തുടങ്ങിയ പതിവ് സംജ്ഞകൾക്ക് പുതിയ നിർ‍വച നവും പുതിയ വ്യാഖ്യാനവുമുണ്ടാകേണ്ടതുണ്ട്.

കടയിരുപ്പുസമ്മേളനം ചർച്ച ചെയ്ത വികസനകാമ്പയിനിൽ ഒരു ഘടകമായ മൈ ഹാപ്പി വില്ലേജ്എന്ന സങ്കൽപ്പം പ്രസക്തമാകുന്നതിവിടെയാണ്.ഗ്രാമത്തിന്റെ മൊത്തം സന്തോഷത്തിന്റെ അളവ് വർദ്ധിപ്പി ക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കണമെന്നാണ് അതിൽ നമ്മൾ പറഞ്ഞുവച്ചിട്ടുള്ളത്.അതിനുപറ്റിയ പ്രവർത്തനപരിപാടികൾ രൂപപ്പെട്ടുവരേണ്ടിയിരിക്കുന്നു.

ജൂലൈ 16 ന് ആണ് ഇതെഴുതുന്നത്.ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ പഠനക്യാമ്പ്,പ്രവർ ത്തകയോഗങ്ങൾ,ചിലയിടങ്ങളിൽ വന്മേഖലായോഗങ്ങൾ എന്നിവ നടക്കും.ആഗസ്റ്റിൽ ചേരുന്ന പ്രത്യേക നിർവ്വാഹകസമിതിയോഗത്തോടുകൂടി വികസനകാമ്പയിന്റെ ആസൂത്രണം പൂർത്തിയാകും.കേരളവികസനം സംബന്ധിച്ച് എക്കാലവും ഓർമ്മിക്കുന്ന ചില ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ നമുക്ക് കഴിയുമെന്നാണ് പ്രതീ ക്ഷിക്കുന്നത്.

ഇനിയെണീറ്റ് പോരുക,ഉടനെണീറ്റുപോരുക

ചരലുകൂർത്തപാതകളിൽ പടനയിച്ചുപോരുക

എന്ന് വളരെ പണ്ടേ നമ്മൾ പാടിയിട്ടുണ്ട്.ഒരിക്കൽ കൂടി അതിലെ വരികളിലൂടെ കടന്നു പോകാൻ തയ്യാറാവുക.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി.

1 thought on “സന്തുഷ്ടഗ്രാമങ്ങൾ സാദ്ധ്യമാകുമോ?

  1. പ്രചോദനം പകരുന്നു സെക്രട്ടറി യുടെ കത്ത്. അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *