അക്ഷരം:ഡിജിറ്റൽ സാക്ഷരതാകാമ്പയിന് തുടക്കമായി
Aksharam digital saksharatha
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , കണ്ണൻ മാസ്റ്റർ വായനശാല, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
കാറൽമണ്ണ കണ്ണൻ മാസ്റ്റർ സ്മാരക വായനശാലയിൽ അക്ഷരം ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ ചെർപ്പുളശ്ശേരി മേഖലാതല ഉദ്ഘാടനം ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി 4-)o വാർഡ് കൗൺസിലർ വിനോദ്.വി നിർവിവഹിച്ചു.ഡോ.സംഗീത ചേനംപുല്ലി ക്ലാസ്സെടുത്തു. കണ്ണൻ മാസ്റ്റർ വായനശാല പ്രസിഡൻറ് കൃഷ്ണദാസ് .പി അധ്യക്ഷത വഹിച്ചു. നാരായണൻകുട്ടി.കെ.എസ് പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. രാധാകൃഷ്ണൻ.ടി, വിനീത് .കെ. എന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയും ഇതുവഴി എല്ലാ വിഭാഗം ജനങ്ങൾക്കും ഇതിന്റെ സാധ്യത പ്രയോജനപ്പെടുന്നതിനുമുള്ള ഈ കാമ്പയിൻ മേഖലയിലെ എല്ലാ യൂണിറ്റുകളും ഏറ്റെടുക്കാൻ തീരുമാനിച്ചു. കൂടാതെ നവമാധ്യമങ്ങൾ വഴിയുള്ള ചൂഷണത്തിനും വ്യാജവാർത്തകൾക്കുമെതിരായും പ്രചരണം നൽകും. പരിഷത്ത് മേഖലാ സെക്രട്ടറി രവീന്ദ്രൻ.വി സ്വാഗതവും ക്ലബ്ബ് സെക്രട്ടറി പ്രദീപ്.എം നന്ദിയും രേഖപ്പെടുത്തി.