ഉന്നതവിദ്യാഭ്യാസപരിഷ്ക്കരണങ്ങൾ ചർച്ചകൾക്ക് ശേഷമേ നടപ്പാക്കാവൂ.
Higher edu
കേരളം ഒരു വിജ്ഞാനസമൂഹമായി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.ഉന്നതവിദ്യാഭ്യാ സമേഖലയിൽ ആവശ്യമായ പരിവർത്തനം വരുത്തിക്കൊണ്ടുമാത്രമേ വിജ്ഞാനസമൂഹം സൃഷ്ടിക്കപ്പെടുകയു ള്ളൂ.ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ തുടങ്ങിയിരിക്കുന്നു.ഉന്നതവിദ്യാഭ്യാസകരിക്കുലം, സർവ്വകലാശാലാപരീക്ഷകൾ,സർവകലാശാലാഭരണം തുടങ്ങിയ മേഖലകളിൽ വരുത്തേണ്ട പരിവർത്തന ങ്ങളെക്കുറിച്ച് പഠിച്ചു ശുപാർശ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച മൂന്ന് കമ്മീഷനുകളും അവയുടെ ശുപാർ ശകൾ നല്കിക്കഴിഞ്ഞിട്ടുണ്ട്.ശ്യാം ബി മേനോൻ,സി ടി അരവിന്ദകുമാർ,എൻ കെ ജയകുമാർ എന്നിവരാണ് കമ്മീഷനുകളുടെ അദ്ധ്യക്ഷന്മാർ.വിദ്യാഭ്യാസം കേന്ദ്രസംസ്ഥാനങ്ങളുടെ സംയുക്തപട്ടികയിലുള്ള വിഷയമായ തിനാൽസംസ്ഥാനതലത്തിലും ആഴത്തിലുള്ള പരിശോധനയും പൊതുസമീപനങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ആ നിലയ്ക്ക് കമ്മീഷനുകളെ നിയോഗിച്ചതും അവരുടെ റിപ്പോർട്ടിന്മേൽ നടപടികൾ സ്വീകരിക്കുന്നതും സ്വാഗ താർഹമാണ്.അതേസമയം കേന്ദ്രസർക്കാർ ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവച്ചിട്ടുണ്ട്.അതിന്റെ കാതൽ കേന്ദ്രീകരണവും വാണിജ്യവത്കരണവുമാണ്.ആ സമീപനത്തോട് കേരളത്തിന് യോജിക്കാൻ കഴിയില്ല ല്ലോ?കേരളത്തിന്റെ വിദ്യാഭ്യാസാനുഭവങ്ങൾ അത്തരം സമീപനങ്ങൾക്കൊത്തുപോകുന്നവയല്ല. കേരളവിദ്യാ ഭ്യാസരംഗത്തെ ഇതുവരെയുള്ള ചരിത്രം തന്നെയാണ് ഇതിന്റെ തെളിവ്.അതുകൊണ്ട് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന റിപ്പോർട്ടുകൾ വ്യാപകമായ ബഹുജനചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
അതേ സമയം കേരളത്തിൽ ശ്യാം ബി മേനോൻ കമ്മിറ്റി ശുപാർശകൾക്ക് വിരുദ്ധമായി ഡീംഡ് സർവ്വകലാശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നയരൂപീകരണവും നിയമനിർമ്മാണവും നടത്തുന്നതിനാവശ്യമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ഉന്നതവിദ്യാഭ്യാസകൗൺസിലിനെ ചുമ തലപ്പെടുത്തുകയും അത് പരിശോധിക്കുന്നതിന് പ്രത്യേകം കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സർക്കാരിന്റേയോ മറ്റ് അധികാരസ്ഥാപനങ്ങളുടേയോ നിയന്ത്രണങ്ങൾക്കൊന്നും വിധേയമാകാത്ത തരത്തി ൽ എയ്ഡഡ്സ്ഥാപനങ്ങളെ പരിവർത്തിപ്പിക്കുന്ന നയമാണ് യു ജി സി യുടെ ഡീംഡ് സർവ്വകലാശാല സംബന്ധിച്ച നയം.പ്രോഗ്രാമുകൾ,സിലബസ്,അപേക്ഷ,പ്രവേശനനടപടിക്രമങ്ങൾ,ഫീസ് തുടങ്ങിയവയെല്ലാം തീരുമാനിക്കാൻ സ്ഥാപനങ്ങൾക്കു പൂർണ്ണമായ സ്വയംഭരണ൦ നൽകുന്ന ഈ നയം കേരളത്തിലെ സാമൂഹി കാന്തരീക്ഷത്തിന് ചേർന്നതല്ല.ജാതിമതശക്തികൾ വലിയ തോതിൽ ഇടപെടുന്ന ഒരു മേഖലയാണ് കേരള ത്തിലെ വിദ്യാഭ്യാസരംഗമെന്ന വസ്തുത പരിഗണിക്കേണ്ടതല്ലേ?ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡീംഡ് സർവ്വ കലാശാലകളുള്ളത് തമിഴ്‌നാടിലാണ്.കഴിഞ്ഞവർഷം എ കെ രാജൻ പാനൽ ഡീംഡ് സർവകലാശാലകളെ സർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവരണം എന്ന് ശുപാർശ ചെയ്തിരുന്നു.എന്നാൽ ഇതിനായുള്ള നിയമനിർമാണം നിലനിൽക്കില്ല എന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടത്.സർക്കാർധനസഹാ യ ത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് കോളേജുകളെ എല്ലാത്തരം സർക്കാർനിയന്ത്രണങ്ങളിൽ നിന്നും മുക്ത മായ ഡീംഡ് സർവ്വകലാശാലകളാക്കിമാറ്റുന്നത് ഗൗരവമായ പഠനത്തിന്റെയും നയപരമായ തീരുമാന ത്തി ന്റെയും അടിസ്ഥാനത്തിൽ മാത്രമേ ആകാവൂ എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.ഒരു ജ്ഞാനസ മൂഹ൦ എന്ന നിലയിലുള്ള കേരളത്തിന്റെ ഭാവി ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുത്താൻ പോകുന്ന മാറ്റങ്ങ ളിലൂടെയാണ് സാക്ഷാത്ക്കരിക്കേണ്ടത്.അതിനാൽ തന്നെ പ്രസ്തുതറിപ്പോർട്ടുകളും ഡീംഡ് സർവ്വകലാശാല കൾ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങളും അനുബന്ധ തീരുമാനങ്ങളും പൊതുസമൂഹത്തിൽ സമഗ്രമായ ചർച്ചയ്ക്കു വിധേയമാക്കണമെന്നും അതിനുശേഷം മാത്രമേ അവ നടപ്പാക്കുന്നത് സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കാവൂ എന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു
എറണാകുളം മേഖല ചിറ്റൂർ യൂണിറ്റിൽ
ഗ്രാമ ശാസ്ത്ര കേന്ദ്രം,18.9.2022 ആരംഭിച്ചു.edappally block member, യേശുദാസ് പറപ്പിള്ളി ഉത്ഘാടനം നടത്തി. തങ്കച്ചൻ ,kssp തുരുതികര,വിശദീകരണം നടത്തി.