ഇന്ത്യാ സ്റ്റോറി ദക്ഷിണ മേഖല നാടകയാത്ര പ്രയാണമാരംഭിച്ചു.
രാഷ്ട്രീയസമത്വം , സാമൂഹിക സമത്വം, സാമ്പത്തിക സമത്വം എന്നിങ്ങനെ മൂന്നുതരത്തിലുള്ള സമത്വമാണ് രാജ്യത്തിലുണ്ടാകേണ്ടത്. കെ. ജയദേവൻ
കൊല്ലം:
രാഷ്ട്രീയസമത്വം , സാമൂഹിക സമത്വം, സാമ്പത്തിക സമത്വം എന്നിങ്ങനെ മൂന്നുതരത്തിലുള്ള സമത്വമാണ് രാജ്യത്തിലുണ്ടാകേണ്ടതെന്നും
എല്ലാ രംഗത്തും നീതി നടപ്പിലാക്കുകയാണ്
വേണ്ടത്. കൊല്ലം ജില്ലയിലെ വയ്യാനത്ത് ഇന്ത്യാ സ്റ്റോറി നാടകയാത്രയുടെ ദക്ഷിണ മേഖല പര്യടനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ കെ. ജയദേവൻ .
പ്രൊഫ. ബി ശിവദാസൻ പിള്ള അധ്യക്ഷത വഹിച്ച ഉൽഘാടനയോഗത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ , കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ. റഹീം, ഡോ. വിജയൻ പിള്ള എന്നിവരും പങ്കെടുത്തു. സംസ്ഥാന കലാസംസ്ക്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ നാടക യാത്രാ വിശദീകരണം നടത്തി. പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി എൻ. മോഹനൻ സ്വാഗതവും സംഘാടക സമിതി കൺവീനർ റ്റി.സി പ്രദീപ് നന്ദിയും രേഖപ്പെടുത്തി .
തുടർന്ന് ഇന്ത്യാ സ്റ്റോറി നാടകാവതരണം നടന്നു. എൽ. ഷൈലജ ജാഥാ മനേജരും ബി. മധു പരവൂർ ജാഥാ ക്യാപ്റ്റനും എസ്. ദേവിക വൈസ് ക്യാപ്റ്റനുമായുള്ള ദക്ഷിണ മേഖല ജാഥ 2025 ഫ്രെബ്രുവരി 9 -ന് ആലപ്പുഴയിൽ സമാപിക്കും.