ഇന്ത്യാ സ്റ്റോറി – മധ്യമേഖല പരിശീലന ക്യാമ്പ്, സംഘാടക സമിതി രൂപീകരിച്ചു.
2025 ജനുവരി 19 മുതൽ 26 വരെ കോലഴി മേഖലയിൽ വെച്ചു നടക്കുന്ന ഇന്ത്യാ സ്റ്റോറി – സംസ്ഥാന കലാജാഥ മധ്യമേഖലാ പരിശീലന ക്യാമ്പിൻ്റെ സംഘാടകസമിതി രൂപീകരിച്ചു.കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ മുളംകുന്നത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി
രക്ഷാധികാരികൾ
സേവിയർ ചിറ്റിലപ്പിള്ളി ,വടക്കാഞ്ചേരി എംഎൽഎ
ലിനി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം
രഞ്ജു വാസുദേവൻ,പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം
ചെയർപേഴ്സൺ :ബൈജു ദേവസി ,
മുളംകുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ജനറൽ കൺവീനർ :
വി.കെ മുകുന്ദൻ,കോലഴി മേഖലാ സെക്രട്ടറി
ക്യാമ്പ് ഡയറക്ടർ:മണി ഐ കെ
കലാസംസ്കാരം ഉപസമിതി കൺവീനർ .
കോലഴി മേഖല പ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുകുന്ദൻ വികെ , ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ടിവി രാജു എൻ കെ. രാധാകൃഷ്ണൻ, ഫ്രാൻസി ടീച്ചർ സുബ്രൻ ഇടശ്ശേരി , ബിനോദ് എൻ, ഹരികുമാർ ടി. മണി. ഐ. കെ.എന്നിവർ സംസാരിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് , ജൂന പി എസ്,എ പി ശങ്കരനാരായണൻ ,ജില്ലാ കോ സെക്രട്ടറി കസീമ കെ കെ എന്നിവർ സംബന്ധിച്ചു .