ഇന്ത്യ സ്റ്റോറി നാടകയാത്ര കണ്ണൂരിൽ പ്രയാണം തുടരുന്നു
കണ്ണൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ ഇന്ത്യ സ്റ്റോറി നാടക യാത്രക്ക് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.പെരളശേരിയിൽ നടന്ന സ്വീകരണ പരിപാടിയിൽ ജാഥാ മേനേജർ പി സുരേഷ്ബാബു, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ, പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, കെ കെ സുഗതൻ, കെ വി ദിലീപ്കുമാർ, ബാലസുബ്രഹ്‌മണ്യൻ, കെ കെ സുനീതൻ, കെപി സേതമാധവൻ എന്നിവർ സംസാരിച്ചു. അംഗൻവാടികൾക്കുള്ള കുരുന്നില പുസ്തക വിതരണം ധന്യാറാം ഉദ്ഘാടനം ചെയ്തു. ജാഥയുടെ ഭാഗമായി പ്രചരിപ്പിച്ച 1ലക്ഷത്തി അഞ്ഞൂറ്റി പത്ത് രൂപയുടെ പുസ്തക വില്പന വിഹിതം മേഖലാ സെക്രട്ടറി എപി സജീന്ദ്രൻ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പിവി പുരുഷോത്തമന് കൈമാറി.
നാടകയാത്രയിലെ കലാകാരൻമ്മാർക്ക് ഉപഹാരങ്ങൾ നൽകി. പെരളശ്ശേരിയിലെ സ്വീകരണ ശേഷം കൂത്തുപറമ്പ്, വടക്കേ പൊയിലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പിണറായിൽ സമാപിച്ചു.