ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖലാ കലാജാഥ ഉദ്ഘാടനം – തൃശൂർ.

ഇന്ത്യാ സ്റ്റോറി - തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ബഷീർ വേദിയിൽ
തൃശൂർ : ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖലാ കലാജാഥ ജനുവരി 26 വൈകീട്ട് 5.30 ന് കേരള സാഹിത്യ അക്കാദമി ബഷീർ വേദിയിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീജിത്ത് രമണൻ (ഡയറക്ടർ – ഡോ. ജോൺ മത്തായി സെൻ്റർ) ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ തങ്കച്ചൻ പി എ സ്വീകരണം ഏറ്റുവാങ്ങി.
ഡോ. കെ. ആർ ജനാർദ്ദനൻ, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് , തൃശൂർ കോർപ്പറേഷൻ കൗൺസിലർ സുബി സുകുമാരൻ,ഡോ.കാവുമ്പായി ബാലകൃഷ്ണൻ ,ബി രമേഷ്, കല സംസ്കാരം ഉപസമിതി കൺവീനർ ജയകുമാർ, ഡോ. സി. എൽ ജോഷി, പി.എസ് ജൂന , വി ജി ഗോപിനാഥ്, വി മനോജ് , തൃശൂർ ജില്ല സെക്രട്ടറി അഡ്വ. ടി വി രാജു , കെ. കെ കസീമ, കെ.വി ഗണേഷ് ( രംഗചേതന തൃശൂർ , ദേശാഭിമാനി മുൻ മാനേജർ ) എന്നിവർ സംബന്ധിച്ചു.
തൃശൂർ മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടന പരിപാടി സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവ് പുലത്തി.
150 പേർ പങ്കെടുത്തു.