ഇന്ത്യൻ ബഹുസ്വരതയുടെ കാവലാളാകാൻ ആഹ്വാനം ചെയ്ത് പരിഷത് കലാജാഥ
കണ്ണൂർ:രാജ്യം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾ ജനങ്ങളോട് സംവദിച്ച് പരിഷത് ഇന്ത്യാ സ്റ്റോറി നാടകയാത്ര. വ്യാഴാഴ്ച രാവിലെ പേരാവൂർ ബിഎഡ് കോളേജിലെ ആദ്യ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം തുടങ്ങി. വർത്തമാനകാല ഇന്ത്യയുടെ ചിത്രം വിളിച്ചോതുന്ന ഇന്ത്യാ സ്റ്റോറി നാടകയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. സ്‌കൂൾ ഓഫ് ഡ്രാമ തൃശൂരിലെ പി.ജി വിദ്യാർത്ഥിയായ അരവിന്ദാണ് നാടകയാത്ര തയ്യാറാക്കിയത്. പരിഷത് സംസ്ഥാന കമ്മിറ്റി അംഗം എഎം ബാലകൃഷ്ണൻ മാനേജറും ബിന്ദു പീറ്റർ ക്യാപ്റ്റനുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. കേന്ദ്രങ്ങളിൽ മാനേജർ എഎം ബാലകൃഷ്ണൻ ക്യാപ്റ്റൻ ബിന്ദു പീറ്റർ, സഹ മാനേജർ പി കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. പായം നവപ്രഭ വായനശാല, നിടുവാലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് പറവൂരിൽ സമാപിച്ചു.
നിടുവാലൂരിൽ ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി പി മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ എം ശോഭന ടീച്ചർ, നിടുവാലൂർ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, ഇ കെ അജിത് മാസ്റ്റർ , ‘എ.എൻ ബാലകൃഷ്ണൻ, ബിജു നിടുവാ ലൂർ, കെ.കെ രവി, പി.ഹരീഷ്എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് വി.പി വത്സരാജൻമാസ്റ്റർ അധ്യക്ഷനായി. കലാജാഥയുടെ ഭാഗമായി ‘എന്റെ ഇന്ത്യ’ എന്ന പേരിൽ കുട്ടികളുടെ അനുബന്ധ ചിത്രരചനയും നടന്നു.
പറവൂർ സഫ്ദർ ഹാശ്മി കലാവേദിയിൽ സമാപന പരിപാടിയിൽ സിപി വേണുഗോപാലൻ, എൻ കാർത്യായനി, ടിവി ചന്തൻകുട്ടി എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് പയ്യന്നൂർ ഗാന്ധി പാർക്കിലെ സ്വീകരണത്തിന് ശേഷം കാസർഗോഡ് ജില്ലയിൽ പ്രവേശിക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് വീണ്ടും കണ്ണൂരിലെത്തും കുളപ്പുറത്ത് സമാപിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും.