ഐആര്‍ടിസി @ 37 സ്ഥാപിതദിനാഘോഷം നടന്നു

0

22 നവംബര്‍, 2023
മുണ്ടൂര്‍ / പാലക്കാട്

ഐ.ആർ.ടി.സി മുപ്പത്തിയേഴാം സ്ഥാപിതദിനാഘോഷം ഐ.ആർ.ടി.സി കാമ്പസില്‍ നടന്നു. ‘കാലാവസ്ഥ വ്യതിയാനവും സുസ്ഥിര ഊർജ്ജസ്ത്രോതസുകളും’ എന്നവിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി പി.എച്ച് സി എൽ ചീഫ് എഞ്ചിനീയർ ശ്രീ പ്രസാദ് മാത്യു സ്ഥാപിത ദിനാഘോഷം ഉത്‌ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ഡൈ ഓക്സയിഡ് അന്തരീക്ഷത്തിൽ കൂട്ടാത്ത പാരമ്പര്യേതര ഊർജസ്രോതസ്സുകൾക്ക് മികച്ച പരിഗണന ലഭിക്കുന്ന രീതിയിൽ ആലോചനകൾ ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ . ആർ . ടി .സി. ഡയറക്ടർ ഡോ. ജെ .സുന്ദരേശൻ പിള്ള അധ്യക്ഷനായി. രജിസ്ട്രാർ എ .രാഘവൻ സ്വാഗതം പറഞ്ഞു. പി .പി സി എക്സിക്യൂട്ടീവ് ഡയറക്ടർ പി വി ദിവാകരൻ, പി ഐ യു എഞ്ചിനീയർ വി സജീവൻ , കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് മേഖല സെക്രട്ടറി വിനായക്, ആർ സതീഷ് , പ്രൊഫ .ബി . എം മുസ്തഫ ,ഡോ. പി.എൻ ദാമോദരൻ , ഭാഗീരഥി വി വി, ജയൻ ചമ്പക്കുളം, എ എം ശിവദാസ്, പ്രിയമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സജിൽ എൻ ആർ നന്ദി പറഞ്ഞു.

തുടർന്ന് ഐ.ആർ.ടി.സി ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *