ഗ്രാമശാസ്ത്ര ജാഥ – ആയിരം ശാസ്ത്ര ക്ലാസുകൾ വയനാട് ജില്ലാതല ഉദ്ഘാടനം

0

ഗ്രാമശാസ്ത്ര ജാഥ ക്യാമ്പയിന്റെ ഭാഗമായ 1000 ശാസ്ത്ര ക്ലാസ് പരമ്പരയുടെ വയനാട് ജില്ലാതല ഉദ്ഘാടനം പൂക്കോട് ജവഹർ നവോദയ വിദ്യാലയ ത്തിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു.

23 നവംബർ 2023

വയനാട്

വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥ ക്യാമ്പയിന്റെ ഭാഗമായ 1000 ശാസ്ത്ര ക്ലാസ് പരമ്പരയുടെ വയനാട് ജില്ലാതല ഉദ്ഘാടനം പൂക്കോട് ജവഹർ നവോദയ വിദ്യാലയ ത്തിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീജിത്ത് ബാബു നയന അധ്യക്ഷത വഹിച്ച പരിപാടിയിൽ “ആരാണ്ഇന്ത്യക്കാർ ” എന്ന ആദ്യ ക്ലാസ് അവതരണം ഡോ: ആർഎൽ രതീഷ് നിർവഹിച്ചു.  ജില്ലാ സെക്രട്ടറി അനിൽകുമാർ പി ക്യാമ്പയിൻ വിശദീകരിച്ചു.
ഡോ. സക്കറിയ ഇബ്രാഹിം സംസാരിച്ചു. പി മുരുകൻ സ്വാഗതവും, ക്യാമ്പസ് സയൻസ് ഫോറം സെക്രട്ടറി അളകനന്ദ  നന്ദിയും പറ ഞ്ഞു. അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈത്തിരി പരിഷത്ത് യൂണിറ്റിന്റെ പുസ്തക പ്രചരണവും എം.വി. വിജേഷ് പരിപാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *