ജനകീയ ക്യാമ്പയിൻ : ഗ്രാമശാസ്ത്ര ജാഥ നാടകത്തിന്റെ പരിശീലനം പൂർത്തിയായി
ഡിസംബർ 1 മുതൽ 15 വരെ സംസ്ഥാനത്താകെ നടക്കുന്ന 140 ഗ്രാമശാസ്ത്ര ജാഥകളോടൊപ്പം
വ്യത്യസ്ത സംഘങ്ങൾ
നാടകം അവതരിപ്പിക്കും.
കണ്ണൂർ
07 നവംബർ 2023
പുത്തനിന്ത്യ പണിയുവാൻ
ശാസ്ത്ര ബോധം പുലരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന്ന ജനകീയ ക്യാമ്പയിനിലെ ഗ്രാമശാസ്ത്രജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്ന നാടകത്തിന്റെ പരിശീലനവും
ആദ്യ അവതരണവും
കണ്ണൂർ ജില്ലയിലെ
ഇരിട്ടി മേഖലയിൽ
പായം ഗ്രാമീണ വായനശാലയിൽ നടന്നു.
വി.കെ.കുഞ്ഞികൃഷ്ണൻ, ബിജു നിടുവാലൂർ, അജയൻ വളക്കൈ, ഗീത ചെണ്ടയാട്, ‘അൻവിത ബിജു
എന്നിവർ ആദ്യ അവതരണത്തിൽ അഭിനയിച്ചു.
നാടകത്തിന്റെ ആദ്യ അവവതരണത്തിന്റെ ഭാഗമായി ഇരിട്ടി പായത്ത് ശാസ്ത്ര സായാഹനം സംഘടിപ്പിച്ചു. വി.വി. ശ്രീനിവാസൻ , കെ.വിനോദ് കുമാർ , എം.എം.
സചീന്ദ്രൻ സംസാരിച്ചു.
പ്രശസ്ത നാടക പ്രവർത്തകൻ ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ പാട്ടുകൾ രചിച്ചത് എം.എം സചീന്ദ്രനാണ്. പാട്ടുകൾ ഉൾപ്പെടെ 30 മിനിറ്റ് ദൈർഘ്യമുള്ളതാണ് നാടകം.
ഒരു വനിത + മൂന്നു 3 പുരുഷന്മാർ + UP / HS പഠിക്കുന്ന ഒരു പെൺകുട്ടി (വനിതയായാലും മതി) എന്നിങ്ങനെ അഞ്ച് അഭിനേതാക്കളാണ് നാടകത്തിലുള്ളത്.
10 അടി നീളവും വീതിയുമുള്ള ഒരു സ്ഥലത്ത് /തെരുവിൽ
കളിക്കാൻ പാകത്തിലാണ് നാടകം തയ്യാറാക്കിയിട്ടുള്ളത്.
നവം 17 ആകുമ്പോഴേക്കും നാടകത്തിന്റെ വീഡിയോ ജില്ലകളിൽ എത്തിക്കാൻ കഴിയും.
വീഡിയോ കണ്ട് പരിശീലനം നൽകാൻ കഴിയും.
തുടർന്ന് ഡിസംബർ 1 മുതൽ 15 വരെ സംസ്ഥാനത്താകെ നടക്കുന്ന 140 ഗ്രാമശാസ്ത്ര ജാഥകളോടൊപ്പം
വ്യത്യസ്ത സംഘങ്ങൾ
നാടകം അവതരിപ്പിക്കും.