പരിചയപ്പെടാം , പുതിയ പുസ്തകങ്ങൾ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകം – മില്ലേനിയം വയർമാൻ – ഇപ്പോൾ ജില്ലകളിൽ ലഭ്യമാണ്.
മില്ലേനിയം
വയർമാൻ
ഇലക്ട്രിക്ക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാത്ത ആരും ഉണ്ടാകില്ല. .ജീവിതത്തിന്റെ നാനാതുറകളിലും സാങ്കേതിക വൈദഗ്ദ്യമുള്ള മനുഷ്യർ ആവശ്യമാണെങ്കിലും അവർക്കാവശ്യമായ വിവരവിനിമയ രചനകൾ അപൂർവ്വമാണ്.
വൈദ്യുതിയില്ലാത്ത അവസ്ഥ ഓർക്കാൻ പോലും സാധ്യമല്ല. വേണ്ടിടത്ത് വൈദ്യുതി എത്തിക്കുന്ന കാര്യത്തിൽ അവസാനകാതം താണ്ടുന്നത് വയർമാനാണ്
എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും സൂക്ഷിക്കേണ്ട ഒരു പുസ്തകമാണിത്, ഒപ്പം വയർമാൻ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാവർക്കും ഐ. റ്റി.ഐ, പോളിടെക്നിക്ക് , എഞ്ചിനിയറിങ്ങ് കോളേജ്, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ , ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കും അത്യാവശ്യമായ പുസ്തകമാണ് ഇത്.
പാലിക്കേണ്ട വൈദ്യുതി നിയമങ്ങൾ, വൈദ്യുതി സുരക്ഷ, സോളാർ സംവിധാനങ്ങൾ, ആധുനിക ലൈറ്റിംങ്ങ് രീതികൾ തുടങ്ങിയവ അറിയാനും അറിവ് പുതുക്കാനും വേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
പ്രൊഫ: വി.കെ.ദാമോദരൻ എഡിറ്റ് ചെയ്ത പുസ്തകം എസ്. ബാലകൃഷ്ണ മേനോൻ , കെ എം ധരേശൻ ഉണ്ണിത്താൻ, എ. രാജഗോപാലൻ ആചാരി, പ്രൊഫ: വി.കെ. ദാമോദരൻ എന്നിവരാണ് ലേഖകർ
145 പേജുള്ള പുസ്തകത്തിന്റെ മുഖവില 150 രൂപയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ എല്ലാ പുസ്തക ശാലകളിലും പ്രവർത്തകരിലും പുസ്തകം ലഭ്യമാണ്.