മലപ്പുുറം ജില്ലയിലെ ആദ്യ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു

0
07 ആഗസ്റ്റ് 2023 / മലപ്പുറം
ഈ വര്‍ഷത്തെ സംഘടന വിദ്യാഭ്യാസ ക്യാമ്പുകളിൽ മലപ്പുറം ജില്ലയിലെ ആദ്യ ക്യാമ്പ് കുറ്റിപ്പുറം മേഖലയിലെ കാടാമ്പുഴയിൽ 2023 ആഗസ്റ്റ് 5 ന് നടന്നു. മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ ശ്രി.കെ.ടി രാധാകൃഷ്ണൻ ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ സ്വാഗതം പറഞ്ഞ ഉദ്ഘാടന യോഗത്തിൽ ജില്ല പ്രസിഡണ്ട് ടി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് സി പി സുരേഷ് ബാബു, ഇവിലാസിനി സംസ്ഥാന സംഘടന വിദ്യാഭ്യാസ കൺവീനർ പി. രമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഞങ്ങൾ ശാസ്ത്രത്തോടൊ പ്പം ക്യാമ്പയിനിന്റെ ഭാഗമായി ശാസ്ത്രജാഥയും കാടാമ്പുഴ ടൗണിൽ വിശദീകരണ യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ വി കെ ബ്രിജേഷ്, ജില്ലാ കമ്മറ്റിയംഗം സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മേഖല സെക്രട്ടറി എസുബ്രമണ്യൻ സ്വാഗതവും പ്രസിഡണ്ട് പി.വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. കുറ്റിപ്പുറം, തിരൂര്‍, പൊന്നാനി മേഖലകളിൽ നിന്നായി 35 പേർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *