അവാർഡ് ജേതാക്കൾക്ക് അനുമോദനവും ജില്ലാ കൺവെൻഷനും

0

ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കൺവെൻഷനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ , സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി.പി. കുഞ്ഞികൃഷ്ണൻ സംസാരിക്കുന്നു

എം. ദിവാകരൻ, വി.വി.രവീന്ദ്രൻ , ഉണ്ണികൃഷ്ണൻ അണിഞ്ഞ , യശോദ ചന്ദ്രൻ , ലതാ ഭായ് കെ.ആർ  അനുമോദനവും കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ വെച്ച് നടന്നു.
ശാസ്ത്രത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ പരിഷത്തിന് ഏറ്റെടുക്കാൻ പറ്റുന്ന പ്രവർത്തന പരിപാടികൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ വിശദീകരിച്ചു . മേഖല പദയാത്രകൾ വിജയിപ്പിക്കുന്നതിന് ഓരോ മേഖലയിലും 2 ലക്ഷം രൂപയുടെ പുസ്തക പ്രചരണവും കലാജാഥയും പ്രമുഖരെ ഉൾപ്പെടു ത്തി യുള്ള ഉദ്ഘാടനവും നടക്കണം. ഫെബ്രുവരി ആദ്യവാരത്തോടെ ജില്ലാ സമ്മേളനം പൂർത്തിയാക്കണം. വിജ്ഞാനോത്സവം, ബാലവേദി, ജന്റർ ശില്പശാല എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ കൺവെൻഷൻ തീരുമാനിച്ചു . കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ വി പി സിന്ധു , എം.വി.ഗംഗാധരൻ ,കെ.പ്രേംരാജ് മുതിർന്ന പ്രവർത്തകരായ ടി.വി. ശ്രീധരൻ ,എം.ഗോപാലൻ, ശാന്ത ടീച്ചർ, ഒയോളം നാരായണൻ മാസ്റ്റർ, കൊടക്കാട് നാരായണൻ , പി.പി.രാജൻ, എം. മാധവൻ, എം. രമേശൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ റിപ്പോർട്ട്, ട്രഷറർ പി. കുഞ്ഞിക്കണ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എം കുഞ്ഞിക്കണ്ണൻ സ്വാഗത പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്യായണി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *