സെപ്തംബർ -10 പരിഷത്ത് സ്ഥാപക ദിനം

0

സെപ്തംബർ 10 സ്ഥാപക ദിനത്തിൽ വയനാട് ജില്ലയിലെ വിവിധ മേഖലകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ

10 സെപ്തംബർ 2023

യനാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് മാനന്തവാടി മേഖല താന്നിക്കൽ പ്രണവം വായനശാലയിൽ വെച്ച് നടത്തിയ യൂണിറ്റ് ഒത്തുചേരലിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി സുനിൽ കുമാർ പ്രഭാഷണം നടത്തി. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ബിജു അമ്പിത്തറ ഉദ്ഘാടനം നിർവഹിച്ചു. മാവറ വർക്കിയുടെ അധ്യക്ഷതയിൽ ഒ കെ രാജു, കെ ബി സിമിൽ, വി പി ബാലചന്ദ്രൻ, ജോൺ പി സി, വിനോദ്, കുഞ്ഞികൃഷ്ണൻ, കെ കെ സുരേഷ്കുമാർ, മണികണ്ഠൻ, സോയ അന്ന എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതവും സജി കെ ജെ നന്ദിയും പറഞ്ഞു.

സ്ഥാപക ദിനത്തിൽ കൽപറ്റ യൂണിറ്റ് മുണ്ടേരി സൃഷ്ടി ഗ്രന്ഥാലയത്തിൽ കൂടിയിരിപ്പ് നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ. ഹനീഫിന്റെ അധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി കെ.ടി. തുളസീധരൻ സ്വാഗതം പറഞ്ഞു. കേന്ദ്ര നിർവഹക സമിതി അംഗം ശാലിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സയന്റിസ്റ്റ് ജോസഫ് ജോൺ വിഷയം അവതരിപ്പിച്ചു. സി. ജയരാജൻ എം.പി. മത്തായി കലേഷ് അനീഷ് എന്നിവർ സംസാരിച്ചു.

സ്ഥാപകദിനത്തോടനുബന്ധിച്ച് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ സെക്രട്ടറി കെ.എൻ.ലജീഷിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിന് മേഖലാ പ്രസിഡൻറ് എം.രാജൻ മാഷ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ശാസ്ത്രാവബോധസമിതി ശ്രീ. കെ.ടി ശ്രീവത്സൻ വിഷയം അവതരിപ്പിച്ചു. ശാസ്ത്രത്തെ കൂട്ടുപിടിച്ചു കൊണ്ട് അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് പരിഷത്ത് പ്രവർത്തനത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു. പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ടി.പി സന്തോഷ് എന്നിവർ സംസാരിച്ചു. വി.എൻ ഷാജി നന്ദി രേഖപ്പെടുത്തി.

പുൽപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന സ്ഥാപക ദിന പരിപാടി ജില്ലാ പ്രസിഡണ്ട് ടി പി സന്തോഷ് മാസ്റ്റർ മിത്തും ശാസ്ത്രവുംമാനന്തവാടി മേഖലയുടെ തഭിമുഖ്യത്തിൽ താന്നിക്കൽ പ്രണവം വായനശാലയിൽ വെച്ച് നടത്തിയ യൂണിറ്റ് ഒത്തുചേരലിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി സുനിൽ കുമാർ പ്രഭാഷണം നടത്തി.പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ടി.പി സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എന്ന വിഷയത്തിൽ ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട്, ഒ.ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. എസ് എം ജോസഫ് സ്വാഗതവും, പി യു മർക്കോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *