ശാസ്ത്രം ജനനന്മയ്കക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയ‍ർത്തിക്കൊണ്ട് കേരളപദയാത്രയുടെ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം നി‍ർവ്വഹിച്ചു,

0

കേരളപദയാത്ര ഉദ്ഘാടനം

ശാസ്ത്രം ജന നന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനകീയ കുമ്പയിന്റ പ്രധാന ഭാഗമായ കേരള പദയാത്ര 2023 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ചരിത്രമുറക്കുന്ന കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ജസ്റ്റിസ് കെ.ചന്ദ്രു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി.രമേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കേരള സമൂഹത്തിൽ ഞെട്ടലുളവാക്കിയ നരബലിയെ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. പ്രസ്തുത സംഭവം രണ്ടു തരത്തിൽ ഞെട്ടലുളവാക്കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒന്നാമതായി കേരളം പോലൊരു സംസ്ഥാനത്ത് ഇത് നടന്നു എന്നതും രണ്ടാമതായി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത്തരമൊരു സംഭവം നടന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്രബോധത്തിനും തുല്യതയ്ക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യൻ ഭാണ ഘടനയെ കുറിച്ചും സമീപകാലത്ത് ഭരണഘടനക്കെതിരെ ഉയർന്നു വരുന്ന വെല്ലുവിളികളെ കുറിച്ചും ജസ്റ്റിസ് ചന്ദ്രു തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ: തോമസ് ഐസക് ഒരു വിജ്ഞാന സമൂഹമെന്ന നിലയിൽ ഉണ്ടാവേണ്ട ഇടപെടലുകളെ കുറിച്ച് വിശദീകരിച്ചു. പദയാത്രയുടെ ഒന്നാം ദിവസ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം തന്റെ പ്രസംഗത്തിൽ എഴുപതുകളിൽ കേരളത്തിന് ഗൾഫ് കുടിയേറ്റം മൂലമുണ്ടായ നേട്ടങ്ങളും എന്നാൽ അടുത്ത കാലത്തായി ബൗദ്ധികമായി മുന്നിൽ നിൽക്കുന്ന കേരളത്തിലെ യുവ തലമുറയുടെ വിദേശ രാജ്യങ്ങളിലേക്കുള്ള ചേക്കേറൽ കേരള സമൂഹത്തിന് ദീർ കാലാടിസ്ഥാനത്തിൽ നഷ്ടം വരുത്തുമെന്നും സൂചിപ്പിച്ചു. കേരളത്തിന് മുന്നേറാൻ നൂതനമായ സംരംഭങ്ങൾ ഉണ്ടാവേണ്ട തുണ്ടെന്നും അത്തരത്തിൽ നവകേരള സൃഷ്ടിക്കായി യുവതലമുറയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരിഷത്ത് കേരളത്തിലെ ജനങ്ങളുമായി സംവദിക്കാനുദ്ദേശിക്കുന്ന വിഷയങ്ങൾ പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിശദീകരിച്ചു. കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുകയും അവ മെച്ചപ്പെടുത്തുകയും വേണമെന്നും എന്നാൽ അതോടൊപ്പം മികവുകൾ നിലനിർത്താൻ ആഭ്യന്തര ഭൗർബല്യങ്ങൾ ഉൾക്കൊള്ളുകയും അവയെ തിരുത്താനാവശ്യമായ ഇടപെടലുകൾ നടത്തുകയും വേണം. ഇന്ത്യയുടെ ഭരണഘടന ഉറപ്പു വരുത്തുന്ന മതേതരത്വവും തുല്യതയും നേരിടുന്ന വെല്ലുവിളികൾ നവ ലിബറി ലിസത്തിന്റെയും നവ ഫാസിസത്തിന്റെയും പശ്‌ചാത്തലത്തിൽ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മുൻ മന്ത്രി ഇ. ചന്ദശേഖരൻ , അഡ്വ.ടി.കെ സുധാകരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരിഷത്ത് പ്രസിദ്ധീകരിക്കുന്ന വിവിധ ലഘുലേഘകളുടെ കിറ്റ് ജാഥാ ക്യാപ്റ്റനിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് വിവിധ സംഘടനാ പ്രതിനിധികൾ കേരള പദയാത്രയെ സ്വീകരിച്ചു. തുടർന്ന് കേരള പദയാത്രക്കൊപ്പം കാഞ്ഞങ്ങാട് മാന്തോപ്പ് മുതൽ തിരുനന്തപുരം ഗാന്ധി പാർക്ക് വരെ സഞ്ചരിക്കുന്ന കലാ ജാഥയുടെ അവതരണവും നടന്നു. സജിത മഠത്തിൽ രചിച്ച ഷീ ആർകേവ് എന്ന ലഘുനാടകവും ബി എസ് ശ്രീകണ്ഠന്റെ രചനയെ ആസ്പദമാക്കിയ വിൽ കലാമേളയുമാണ് കലാ ജാഥയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *