ഗൃഹസന്ദർശനത്തിനൊരാമുഖം – നാദാപരം മേഖലാ സെക്രട്ടറിയുടെ കുറിപ്പ്

0

കോഴിക്കോട്:  പരിഷത്ത് അംഗങ്ങളുടെ ഗൃഹസന്ദർശനം നാദാപുരം മേഖലാ തല ഉദ്ഘാടനം കല്ലാച്ചി യൂനിറ്റിലെ കരിമ്പിൽ വസന്തയുടെ വീട്ടിൽ നടന്നു. കല്ലാച്ചി യൂനിറ്റ് പ്രസിഡണ്ട് അനിൽകുമാർ പേരടി, സെക്രട്ടറി അനൂപ് സി.ടി, മേഖല പ്രസിഡണ്ട് പി.കെ.അശോകൻ, സെക്രട്ടറി കെ.ശശിധരൻ, മേഖല കമ്മിറ്റിയംഗങ്ങളായ വി.കെ.വനജ, സി.കെ.ശശി, ജില്ല കമ്മിറ്റിയംഗം വി.കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കേരള പദയാത്രയുടെ സ്വീകരണ പരിപാടിയിൽ സജീവമായി പങ്കെടുത്തതാണ് പരിഷത്ത് അംഗത്വത്തിലേക്ക് വരാൻ പ്രേരകമായതെന്ന് വസന്തേച്ചി പറഞ്ഞു.

കോൺഗ്രസ് എസ് നേതാവ് കരിമ്പിൽ വസന്തയുടെ വീട്ടിൽ  പരിഷത്ത് നാദാപുരം മേഖലാ തല  ഉദ്ഘാടന ഗൃഹസന്ദർശനം

 

കോൺഗ്രസ് എസ് നേതാവായ വസന്തേച്ചി പരിഷത്ത് പ്രവർത്തനങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് സംഭാഷണമദ്ധ്യേ  സൂചിപ്പിച്ചു. എഴുപതാം വയസ്സിലും അവർ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് സജീവമാണ്. കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി ചായയും കുടിച്ചാണ് ഗൃഹസന്ദർശനസംഘം വസന്ത ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

മേഖലയിലെ ആരോഗ്യവിഷയ സമിതി കൺവീനർ വി.കെ.വനജയുടെ വീട്ടിലാണ് പിന്നീട് പോയത്.   കല്ലാച്ചി യൂനിറ്റിൽ കുറേക്കാലമായി പ്രവർത്തിച്ചു വരുന്ന സജീവ പ്രവർത്തകയാണ് ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച വനജ. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

തുടർന്ന് എൻ.സി.പി.നേതാവ് മോഹൻദാസ് മാസ്റ്ററുടെ വീട് സന്ദർശിച്ച് അദ്ദേഹത്തിന് പരിഷത്ത് അംഗത്വം നൽകി.

എൻ.സി.പി.നേതാവ് മോഹൻദാസ് മാസ്റ്ററുടെ  ഗൃഹസന്ദർശനം

ഇടക്കാലത്ത് പരിഷത്തിന്റെ പ്രവർത്തനത്തിന് അല്പം മങ്ങലേറ്റതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോൾ വീണ്ടും സജീവമായതിൽ സന്തോഷമുണ്ട്. മോഹൻദാസ് മാസ്റ്ററുടെ ഭാര്യ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയലക്ഷ്മി ടീച്ചർ, അവരുടെ അമ്മ കല്ലാച്ചി ഗവ.യു.പി സ്കൂൾ മുൻ അധ്യാപിക ജാനൂട്ടി ടീച്ചർ എന്നിവരുമായും സൗഹൃദം പുതുക്കിയാണ് ഗൃഹസന്ദർശനം പൂർത്തിയാക്കി പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *