തോളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുരുന്നുകൾക്കും ‘കുരുന്നില’ വിതരണം ചെയ്തു

IMG-20230627-WA0080 (1)
27.06.23
തൃശൂര്‍ : കോലഴി മേഖലയിലെ തോളൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലേക്കും ഒരു പ്രീസ്കൂളിലേക്കും പരിഷത്തിന്റെ സചിത്രപുസ്തക സഞ്ചയമായ ‘കുരുന്നില’യുടെ സൗജന്യ വിതരണം നടത്തി. സുമനസ്സുകളായ പ്രായോജകർ വഴിയാണ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ‘കുരുന്നില’യുടെ സൗജന്യവിതരണത്തിനുള്ള തുക കണ്ടെത്തിയത്.
തോളൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. രഘുനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുഴുവൻ അങ്കണവാടി അധ്യാപകരും കുരുന്നില ഏറ്റുവാങ്ങി. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് നളിനി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. സന്തോഷ്, തോളൂർ പഞ്ചായത്തംഗം വി.പി.അരവിന്ദാക്ഷൻ, തോളൂർ GWUP സ്കൂൾ പ്രധാനാധ്യാപിക വി.കെ.എൽസി , പരിഷത്ത് ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി , ICDS സൂപ്പർവൈസർ പി.പി.ഗീത, പരിഷത്ത് മേഖലാപ്രസിഡന്റ് എം.എൻ.ലീലാമ്മ, സെക്രട്ടറി ഐ.കെ.മണി, ഇ.പി. ഷിബു എന്നിവർ സംസാരിച്ചു.

You may have missed