പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം പേരാമ്പ്ര തണൽ ഓഡിറേറാറിയത്തിൽ നടന്നു. പേരാമ്പ്ര സി കെ ജി ഗവ: കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷിത്തോർ പി.ആർ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് ചരിത്രത്തിന്‍റെ പുനർനിർമ്മാണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.തുടർന്ന്  മേഖലയിലെ പരിഷത്ത്  സംഘടനയെക്കുറിച്ച് മേഖലാ സെക്രട്ടറി ഗിരീഷ് ബാബു സംസാരിച്ചു. കേന്ദ്രനിർവ്വാഹക സമിതി തീരുമാനങ്ങൾ വിശദീകരിച്ച് പരിഷത്ത് കോഴിക്കോട് ജില്ലാ ജോ.സെക്രട്ടറി ഹരീഷ് ഹർഷ സംസാരിച്ചു .കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.സതീശൻ ,ജില്ലാ ട്രഷറർ സി.എം.വിജയൻ എന്നിവർ  പ്രവർത്തകരെ അഭിസംബോധന ചെയ്തു.മേഖലാ ജോ.സെക്രട്ടറി അശ്വിൻ ഇല്ലത്ത് മേഖലാഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ പ്രർത്തകയോഗ അംഗങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചു.മേഖലയിലെ പഞ്ചായത്തടിസ്ഥാനത്തിൽ ഗ്രൂപ്പു തിരിഞ്ഞുള്ള ചർച്ചയും ഗ്രൂപ്പ് റിപ്പോർട്ടിംഗും നടന്നു.അറുപത്തിനാല്‌ പേർ  മേഖലയിലെ വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് പ്രവർത്തക യോഗത്തിൽ പങ്കാളികളായി. സ്നേഹ അമ്മാരത്തിന്റെ കവിതാവതരണത്തോടെ പ്രവർത്തക യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *