മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രവർത്തനവുമായി കോന്നി മേഖല

2

28 Jun 2023

പത്തനംതിട്ട:  കോന്നി മേഖലയുടെ നേതൃത്വത്തിൽ പ്രമാടം ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്കായി സംഘാടകസമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിജാ ശിവ പ്രകശ് അദ്ധ്യക്ഷയായി. പ്രസിഡന്റ് ശ്രീ നവനീത് എൻ യോഗം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ എം മോഹനൻ പങ്കെടുത്തു. ഉപസമിതി കൺവീനർ തോമസ് ഉഴുവത്ത്, ജില്ലാക്കമ്മറ്റി അംഗം വി എൻ അനിൽ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കുക, ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക, നദീതീരം മാലിന്യമുക്തമാക്കുക, തുടങ്ങി ജൂലൈ 1 മുതൽ ആഗസ്റ്റ് 15 വരെ നടക്കേണ്ട ഒൻപത് ഇന കർമ്മ പരിപാടിയെക്കുറിച്ച് ശ്രീ.അനീഷ് കുമാർ എം. (DYFI സംസ്ഥാന സമിതി അംഗം) വിശദീകരണം നല്കി. പരിഷത്ത് പ്രവർത്തകരായ ദീപ്തി വാസുദേവൻ, പ്രവീൺ എം.എസ്, അപർണ , ശിവ പ്രകാശ്, മുരളീധരൻ , ലൈബ്രറി പ്രസിഡന്റ് ശ്രീ. അജി പി എൻ, സെക്രട്ടറി സത്യാനന്ദൻ CPI (M) നേതാക്കളായ സുകുമാര പണിക്കർ, രഞ്ജൻ ശ്രീ മംഗലം എന്നിവരും കുടുംബശ്രീ പ്രവർത്തകർ ,തൊഴിലുറപ്പ് അംഗങ്ങൾ ഉൾപ്പെടെ 48 പേർ യോഗത്തിൽ പങ്കെടുത്തു.

2 thoughts on “മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രവർത്തനവുമായി കോന്നി മേഖല

  1. കോന്നിയിൽ ഹരിത കർമസേന പ്രവർത്തിക്കുന്നുണ്ടോ. മേഖലയിൽ എത്ര പഞ്ചായത്തിൽ ഉണ്ട്.

    1. കോന്നിയിൽ ഹരിത കർമ്മസേന പ്രവർത്തിക്കുന്നുണ്ട്. ആ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കുന്നതീനു കൂടിയാണ് ഈ പ്രോഗ്രാം. കോന്നി മേഖലയിൽ 6 പഞ്ചായത്തുകൾ ഉണ്ട്.എല്ലായ്യിടത്തും..

Leave a Reply

Your email address will not be published. Required fields are marked *