അന്തർദ്ദേശീയ വനിതാദിനാചരണം കോലഴിയില്‍
കോലഴി മേഖലയിലെഅന്തർദ്ദേശീയ വനിതാദിനാചരണം
തൃശ്ശൂർ: അന്തർദ്ദേശീയ വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് പരിഷത്ത് പ്രവർത്തകരുടെ അമ്മമാരെയും പഞ്ചായത്ത് പ്രസിഡണ്ടായ വനിതയെയും ആദരിച്ചു.
കോലഴി മേഖലാ – യൂണിറ്റ് ഭാരവാഹികളാണ് അമ്മമാരെ അവരുടെ വീട്ടിൽ ചെന്ന് ഷാളണിയിച്ചും പനിനീർ പൂ നൽകിയും പരിഷത്തിന്റെ സ്നേഹമറിയിച്ചത്.
പരിഷത്തംഗം കൂടിയായ കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ, പരിഷത്ത് പ്രവർത്തകരുടെ അമ്മമാരായ ദേവകി, രാധ, രാജലക്ഷ്മി, പ്രസന്നകുമാരി, തങ്കം, സരോജിനിയമ്മ എന്നിവരെയാണ് ആദരിച്ചത്.
കോലഴി മേഖലാസെക്രട്ടറി എം എൻ ലീലാമ്മ, യൂണിറ്റ് പ്രസിഡണ്ട് മേരി ഹെർബർട്ട്, എ ദിവാകരൻ, കെ വി ആന്റണി എന്നിവരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹ സന്ദർശനം നടത്തിയത്.
മേഖലയിലെ കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അത്തേക്കാട് സ്വപ്നഭൂമിയിൽ സംഘടിപ്പിച്ച ജന്റർ സംഗമത്തിൽ സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ ബിലു പത്മിനി നാരായണൻ “സ്ത്രീകൾ വെല്ലുവിളികൾ ഏറ്റെടുക്കട്ടെ” എന്ന വിഷയം അവതരിപ്പിച്ചു.
പഞ്ചായത്തംഗം ശ്രുതി സജി അധ്യക്ഷയായി. യൂണിറ്റ് പ്രസിഡണ്ട് മേരി ഹെർബർട്ട്, മേഖലാ സെക്രട്ടറി എം എൻ ലീലാമ്മ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, മേഖലാ ട്രഷറർ എ ദിവാകരൻ, ഡോ. എസ് എൻ പോറ്റി, സി ബാലചന്ദ്രൻ, കെ വി ആന്റണി എന്നിവർ പങ്കെടുത്തു. നൂറോളം സ്ത്രീകൾ പങ്കെടുത്തു.