മലപ്പുറം ജില്ലയിൽ 2 ദിവസം 660 മാസിക
മലപ്പുറം ജില്ലാ സമ്മേളന പ്രതിനിധികൾ സമ്മേളനത്തിന് എത്തുമ്പോൾ മൂന്ന് മാസിക വീതം ചേർക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു. 250 പ്രതിനിധികൾ 750 മാസിക എന്നതായിരുന്നു ലക്ഷ്യം. സമ്മേളനം കഴിയുമ്പോൾ ലഭിച്ച കണക്കനുസരിച്ച് 660 മാസികാ വരിക്കാരെ ചേർത്തു കഴിഞ്ഞു. നിലമ്പൂർ, മലപ്പുറം, പൊന്നാനി മേഖലകൾ 100 മാസികയിലധികം ചേർത്തു. 1800 മാസികയാണ് മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് ചേർത്തിയത് എന്ന് കാണുമ്പോഴാണ് ഇതിൻ്റെ വലിപ്പം മനസ്സിലാവുന്നത്. ലോക്ക്ഡൗൺ കാലത്ത് ഫോണിലൂടെയും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ആക്കിയുമാണ് ഇത്രയും മാസികക്ക് വരിക്കാരെ കണ്ടെത്തിയത്.