കോലഴി മേഖലയിൽ “ചാന്ദ്രദിനം” ആഘോഷിച്ചു
22/07/23 തൃശ്ശൂർ
കോലഴി മേഖലയിലെ വിവിധ പരിഷത്ത് യൂണിറ്റുകളിൽ ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.
അവണൂർ ശാന്ത ഹയർ സെക്കണ്ടറി സ്കൂളിൽ അത്താണി സീ-മെറ്റ് -ലെ സീനിയർ റിസർച്ച് ഫെല്ലോ കെ.എം.വിഷ്ണു ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയും ചാന്ദ്രയാൻ ദൗത്യത്തിൻ്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയും ദൃശ്യങ്ങൾ സഹിതം ക്ലാസെടുത്തു. സ്കൂൾ പ്രധാനാധ്യാപിക വി.വി.മായ, പരിഷത്ത് മേഖലാസെക്രട്ടറി ഐ.കെ. മണി, ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി ടീച്ചർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സുപ്രിയ എന്നിവർ സംസാരിച്ചു.
വരടിയം ജി.യു.പി. സ്കൂളിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും സംഘടിപ്പിച്ചു. ബഹിരാകാശയാത്രയുടെയും ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണത്തിൻ്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയും മേഖലാസെക്രട്ടറി ഐ.കെ.മണി കുട്ടികളോട് സവിസ്തരം സംസാരിച്ചു. ചന്ദ്രനില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നൂഹിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. സിന്ധു സെൽവരാജ്, സഞ്ജു വെള്ളറ, പി.വി.സൈമി ടീച്ചർ, വി.കെ.മുകുന്ദൻ, സ്കൂൾ ലീഡർ പി.കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു.
കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോലഴി ZMLP സ്കൂളിൽ മേഖലാപ്രസിഡണ്ട് എ.എൻ.ലീലാമ്മ, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംവദിച്ചു. ശാസ്ത്രബോധമുള്ള കുട്ടികളായി വളരാൻ ആശംസിച്ചു കൊണ്ടു മേഖലാട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് പ്രധാനാധ്യാപിക ശോഭ സാമുവൽ , ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.
പോന്നോർ GWUP സ്കൂളിൽ ചാന്ദ്രദിനം ആഘോഷിക്കുന്നതിന്റ പ്രാധാന്യത്തെക്കുറിച്ചും ചാന്ദ്രയാത്രകളെകുറിച്ചും പ്രധാനാധ്യാപിക വി കെ എൽസി ,സിന്ധു ജോർജ്ജ് എന്നിവർ ക്ലാസെടുത്തു. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി
വി എസ് സൂര്യദേവ് ചാന്ദ്രദിനത്തെക്കുറച്ച് ലഘു പ്രഭാഷണം നടത്തി. ബഹിരാകാശവിസ്മയങ്ങളെക്കുറിച്ചും , ചാന്ദ്രയാത്രകളെക്കുറിച്ചും കുട്ടികൾ തയ്യാറാക്കികൊണ്ടുവന്ന പോസ്റ്ററുകൾ, ചുവർപത്രികകൾ, ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. ചന്ദ്രനെകുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി വന്നിരുന്നവയും പ്രദർശിപ്പിച്ചു. തോളൂർ യൂണിറ്റ് ജോ. സെക്രട്ടറി ഇ.പി ഷിബുവിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനക്വിസ് മത്സരം നടന്നു.