നിലമ്പൂർ യൂണിറ്റിൽ കുരുന്നില പ്രചാരണത്തിന് തുടക്കമായി

0

24 ജൂലൈ 2023
മലപ്പുറം

നിലമ്പൂരില്‍ എല്ലാ അംഗൻവാടികൾക്കും കുരുന്നില സ്പോൺസർ ചെയ്യുന്ന പരിപാടിക്ക് തുടക്കമായി. നിലമ്പൂർ കോവിലകത്തുമുറി അങ്കണവാടിയിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുരുന്നില സ്പോണ്‍സര്‍ ചെയ്ത് നല്കിക്കൊണ്ട് കെ.പി.രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചർ ശ്രീമതി. മല്ലിക സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസി. സുധ സി റ്റി അധ്യക്ഷയായിരുന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ.ജോയ് പി ജോൺ പുസ്തകപരിചയം നടത്തി. മേഖലാ പ്രസിഡന്റ് ശ്രീ. അരുൺ കുമാർ പരിഷത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ചെറുവിവരണം നൽകി. ഒപ്പം മാലിന്യമുക്ത സംസ്ക്കാരത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസും എടുത്തു. സി.ഡി.എസ് വൈ.പ്രസി. ശ്രീമതി. സിനി , പരിഷത്ത് അംഗമായ ശ്രീ. റ്റി.പി.ഹരിദാസൻ , ശ്രീ. മേലേക്കളം ബാലകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു. അംഗന്‍വാടി ഹെൽപ്പർ ചിത്ര നന്ദി അറിയിച്ചു .

മുനിസിപ്പാലിറ്റിയിലെ എല്ലാ അംഗന്‍വാടികളിലും ഒരു “കുരുന്നില ” യെങ്കിലും എത്തിക്കുവാനാണ് KSSP നിലമ്പൂർ യൂണിറ്റ് താല്പര്യപ്പെടുന്നത്. അതിനായി പുസ്തകം സ്പോൺസർ ചെയ്യാൻ പല സുഹൃത്തുക്കളും തയ്യാറായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *