മണിപ്പൂർ കലാപം: കോലഴി മേഖലാകമ്മിറ്റി പ്രതിഷേധിച്ചു

0

22/07/23 തൃശ്ശൂർ

മണിപ്പൂർ വംശീയകലാപത്തിൽ പ്രതിഷേധിച്ചും കലാപബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. പ്രധാനമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും തുടരുന്ന നിഷ്ക്രിയത്വത്തിലും മൗനത്തിലും പരിഷത്ത് ശക്തമായി പ്രതിഷേധിച്ചു.

പൂവണി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് എം.എൻ ലീലാമ്മ അധ്യക്ഷ്യത വഹിച്ചു.  ഐ.കെ. മണി, ടി.ഹരികുമാർ , ടി.എൻ.ദേവദാസ് എന്നിവർ സംസാരിച്ചു. ഡോ.ബി. ലക്ഷ്മിക്കുട്ടിയമ്മ, പി.വി.റോസിലി, ടി. വൃന്ദ, ശ്രുതി സജി, കവിത പി വേണുഗോപാൽ, ഗീത സാബു , സി.ബാലചന്ദ്രൻ , എ.ദിവാകരൻ, ഡോ.ജിയോ തരകൻ, ഡോ. ആദിൽ നഫർ, എ.പി.ശങ്കരനാരായണൻ , സി.മോഹൻ ദാസ് , പി.അജിതൻ, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *