ജനകീയ ഇടപെടലിലൂടെ പരിഷത്ത് പ്രവർത്തനം പുനരുജ്ജീവിപ്പിക്കണം – പന്തളം മേഖലാ കൺവെ ൻഷൻ

0

ദേശീയ പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ ചരിത്ര വസ്തുതകളെ തിരുത്താനും ശാസ്ത്ര ചിന്തയെ അട്ടിമറിക്കാനും ഭരണഘടനാ മൂല്യങ്ങളെ ധ്വംസിക്കാനും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത പരിഷത്തിനുണ്ട്

പന്തളം മേഖല കൺവെൻഷൻ : ജില്ലാ സെക്രട്ടറി ശ്രീ രമേശ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

8 / 07 / 2023

പത്തനംതിട്ട : പന്തളം സീനിയർ സിറ്റിസൺ ഭവനിൽ ഇന്ന് (8-7-2023 ) 3 മണിക്ക് മേഖലാ പ്രസിഡന്റ് കെ.രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളനം കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും ജില്ലയിൽ ഇപ്പോൾ നടന്നു വരുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിശദമായി റിപ്പോർട്ടു ചെയ്തു.ദേശീയ പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ ചരിത്ര വസ്തുതകളെ തിരുത്താനും ശാസ്ത്ര ചിന്തയെ അട്ടിമറിക്കാനും ഭരണഘടനാ മൂല്യങ്ങളെ ധ്വംസിക്കാനും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത പരിഷത്തിനുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതിന്റെ ഭാഗമായി പരിഷത്തിന്റെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെയും സംഘടനകളുടെയും പ്രതിരോധ കൺവെൻഷൻ ആഗസ്ത് ആദ്യവാരം തിരുവല്ല ഡയറ്റിൽ സംഘടിപ്പിക്കുന്നത് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ മതനിരപേക്ഷവും ശാസ്ത്രാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന്റെ സംരക്ഷണാർത്ഥം ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പന്തളത്ത് സ്വീകരണം നൽകാനും നിശ്ചയിച്ചു.

പരിഷത്തിന്റെ സംഘടനാശേഷി വർദ്ധിപ്പിക്കുന്നതിന് മെമ്പർഷിപ്‌പു പ്രവർത്തനം ഊർജ്ജിതമാക്കി ജുലായ് 20 ന് മുമ്പ് പൂർത്തീകരിക്കാനും യോഗം നിശ്ചയിച്ചു.

മാലിന്യ പരിപാലനരംഗത്തു് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വികേ ന്ദ്രീകൃത ജനകീയ ഇടപെടലുകൾ പന്തളം നഗരസഭയിലേക്കും തുമ്പമൺ പഞ്ചായത്തിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും യോഗം തീരുമാനമെടുത്തു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജൻ ഡി ബോസ്, പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ, ഡോ. കെ .പി . കൃഷ്ണൻ കുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രൊഫ. ടി.ആർ.രത്നം, ടി. എൻ. കൃഷ്ണ പിള്ള , ശശി മണി മുറ്റം, കൃഷ്ണകുമാർ, കെ.കെ. കുട്ടപ്പൻ , മേഖലാ സെക്രട്ടറി ഭേഷജം പ്രസന്നകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

യോഗാരംഭത്തിൽ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും പരിസ്ഥിതി സാഹിത്യകാരനും പന്തളം കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനുമായി തുന്ന ഡോ.കെ.എൻ. പരമേശ്വരക്കുറുപ്പിന്റെ ചരമത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *