കൊല്ലം ജില്ലാവാർഷികസ്വാഗതസംഘം രൂപവത്ക്കരിച്ചു.ചിതറ ഗവൺമെന്റ് എൽ പി സ്കൂളിൽ ചേർ ന്ന യോഗം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി.സുനിൽകുമാർ അധ്യക്ഷനായി.ജില്ലാവാർഷികം സംബന്ധിച്ച് സംസ്ഥാനസെക്രട്ടറി എൽ ഷൈലജ വിശദീകരിച്ചു.സംഘാടകസമിതി സംബന്ധിച്ച നിർദേശം ജി. രാജുവും അനുബന്ധ പരിപാടി കൾ പി. ഹുമാം റഷീദും അവതരിപ്പിച്ചു.ജി.രാജശേഖരൻ ചർച്ചകൾ ക്രോഡീകരിച്ചു.ജില്ലാ.സെക്രട്ടറി ജി. സുനിൽ കുമാർ സ്വാഗതവും,മേഖല സെക്രട്ടറി എസ് നന്ദനൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ .ചിഞ്ചു റാണി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മുരളി,മനോജ് കുമാർ,സി.അമൃത (രക്ഷാധികാികൾ) കരകുളം ബാബു( ചെയർമാൻ)കണ്ണങ്കോട് സുധാകരൻ,ചിതറ മുരളി,രജിത ( വൈസ് ചെയർമാൻമാർ),ജി.സുനിൽ കുമാർ( ജനറൽ കൺവീനർ )എസ് നന്ദനൻ,അൻവർ,ഭഗത് ചന്ദ്

( കൺവീനർമാർ)എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *