‘ശാസ്ത്രത്തോടൊപ്പം’- ശാസ്ത്രാവബോധ ക്യാമ്പയിൻ നടത്തി

0

മലപ്പുറം
18 ജനുവരി 2024

2024 ജനുവരി 21 ന് പാറമ്മൽ വെച്ച് നടക്കുന്ന, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനത്തോടനുബന്ധിച്ച്
പാറമ്മൽ ഗ്രന്ഥാലയം & വായനശാലയുമായി ചേർന്ന് പാറമ്മൽ അങ്ങാടിയിൽ ‘ശാസ്ത്രത്തോടൊപ്പം’ ശാസ്ത്രാവബോധ ക്യാമ്പയിൻ നടത്തി.
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സി എൻ സുനിൽ ഉദ്ഘാടനം ചെയ്തു .പി കൃഷ്ണദാസ് ,വിനോദ് അഴിഞ്ഞിലം എന്നിവർ സയൻസ് മാജിക് അവതരിപ്പിച്ചു .
ഗ്രന്ഥാലയം പ്രസിഡൻ്റ് എ രാധ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സി നിധീഷ് ,കൺവീനർ വിജയൻ മംഗലത്ത് ലൈബ്രറി സെക്രട്ടറി പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *