കോളേജ് വിദ്യാർത്ഥികൾക്ക് ലൂക്ക ജീവപരിണാമം പ്രശ്നോത്തരി സംഘടിപ്പിച്ചു
30/01/24 തൃശ്ശൂർ
ആഗോള സയൻസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (GSFK) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടലായ ലൂക്ക, തൃശ്ശൂർ ജില്ലാശാസ്ത്രാവബോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവപരിണാമം എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാതല ക്വിസ് മത്സരം നടത്തി. വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
എൽതുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിൽ നടന്ന മത്സരം പ്രിൻസിപ്പൽ ഡോ.ചാക്കോ ജോസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല , ശാസ്ത്രാവബോധസമിതി ജില്ലാകൺവീനർ സി.ബാലചന്ദ്രൻ, ഡോ. ജെല്ലി ലൂയിസ്, കെ.വി.ആൻ്റണി എന്നിവർ സംസാരിച്ചു.
ഡോ.ജയിൻ ഡി. തേറാട്ടിൽ ക്വിസ് മാസ്റ്ററായിരുന്നു. പരിഷത്ത് പ്രവർത്തകരായ എം.എൻ.ലീലാമ്മ, എ.പ്രേമകുമാരി, കെ.ബി.മധുസൂദനൻ, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.
നാട്ടിക എസ്.എൻ കോളേജിലെ കെ.എം. മഹേഷ് , വി.എസ്. അമൃത എന്നിവരുടെ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ കെ.ലിയറ്റ്, ആർ.ചിന്മയി എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും എസ്.അനന്തലക്ഷ്മി, കെ.വിഷ്ണു എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.