കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ

കൂനത്തറ : ഒറ്റപ്പാലം മേഖലയിലെ കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ ചൈലിയാട് അംഗനവാടിയിൽ ജൂലൈ 24 രാവിലെ 10 മുതൽ 12.30 വരെ നടന്നു. യുണിറ്റ് സെക്രട്ടറി ദേവദാസ് , മേഖലാകമ്മിറ്റിയംഗങ്ങളായ ധർമ്മദാസ് ,സുകമാരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ 13 പേർ പങ്കെടുത്തു. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ അയൽ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അംഗനവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യ ക്ലാസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

You may have missed