ചുണ്ടേൽ യൂണിറ്റ് രൂപീകരണ യോഗം

ചുണ്ടേൽ : ചേലോട് ഗെയ്റ്റിനടുത്ത് നിർമാണം നടക്കുന്ന ബഹുനില കെട്ടിടം വയൽപ്രദേശത്താണെന്നും അത് അപകട ഭീഷണിയും, പ്രദേശത്ത് കുടിവെള്ള ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുമെന്നും അതിനാൽ നിർമാണ അനുമതി പുന:പരിശോധിക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ചുണ്ടേൽ യൂണിറ്റ് രൂപീകരണ യോഗം അധികൃതരോട്ആവശ്യപ്പെട്ടു. പ്രദേശത്തെ പരിസ്ഥിതിക്ക് ദോഷകരമായ നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനും ടൗണിലെ മാലിന്യ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും നടപടി വേണമെന്നും കൂടി യോഗം ആവശ്യപ്പെട്ടു.

കെ.എം.വാസു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പ്രദീഷ്, കെ.വിജയ കുമാരി, കെ.ആർ.റാഫേൽ, കെ.ലക്ഷ്മണൻ, പി.വി.ജോസഫ്, സജി, കെ. – സുഭാഷ്, അനിൽ കുമാർ പി എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി കെ.എം വാസു – പ്രസിഡണ്ട്, സബിതാശേഖരൻ വൈസ് പ്രസിഡണ്ട്, എം.സുഭാഷ് – സെക്രട്ടറി, കെ പ്രതീഷ് – ജോ: സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

You may have missed