കോട്ടയം മേഖലാ സമ്മേളനം

0

കോട്ടയം മേഖലാ സമ്മേളനം ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

കോട്ടയം: ഗൂഗിള്‍ മീറ്റിൽ നടന്ന കോട്ടയം മേഖലാ സമ്മേളനം ഡോ. രാജാ ഹരിപ്രസാദ് ലക്ഷദ്വീപും സംഘപരിവാർ അജണ്ടയും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് ഉദ്ഘാടനം ചെയ്തു. മതപരമായ ഭിന്നത സൃഷ്ടിച്ച് ദ്വീപിനെ വൻകിട കുത്തകകൾക്ക് കൈമാറാനുള്ള നീക്കമാണ് സംഘ പരിവാറിൻ്റേത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിനിധി സമ്മേളനം തുടർന്നു പ്രസിഡൻ്റ് ടി എസ് വിജയകുമാർ അധ്യക്ഷനായ ചടങ്ങില്‍ മേഖലാ സെക്രട്ടറി മഹേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിയാസ് മുഹമ്മദ് വരവ് ചെലവ് കണക്കും നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ സംഘടനാ രേഖയും അവതരിപ്പിച്ചു. വേമ്പനാട്ട് കായലിന് ജനകീയ ഭരണ സംവിധാനം വേണം എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.
കോട്ടയം മേഖലാ ഭാരവാഹികളായി ടി എസ് വിജയകുമാർ (പ്രസിഡൻ്റ്), മഹേഷ് ബാബു (സെക്രട്ടറി), മേഘല ജോസഫ് (വൈസ് പ്രസിഡൻറ്) നിയാസ് മുഹമ്മദ് (ജോ. സെക്രട്ടറി) വിനോദ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *